ആര്‍ഭാടമില്ല, ബഹളമില്ല; രജിസ്റ്റര്‍ ഓഫീസില്‍ കല്യാണം, ശേഷം സര്‍ക്കാര്‍ ആശുപത്രിക്ക് രണ്ടുലക്ഷം രൂപ സഹായം: മാതൃകയായി സഹസംവിധായകനും കൂട്ടുകാരിയും

കൊടുങ്ങല്ലൂര്‍ സ്വദേശിയായ പ്രശാന്തും രമ്യയും മതാചാര പ്രകാരമുള്ള ചടങ്ങുകളെല്ലാം ഒഴിവാക്കിയാണ് വിവാഹം ചെയ്തിരിക്കുന്നത്.
ആര്‍ഭാടമില്ല, ബഹളമില്ല; രജിസ്റ്റര്‍ ഓഫീസില്‍ കല്യാണം, ശേഷം സര്‍ക്കാര്‍ ആശുപത്രിക്ക് രണ്ടുലക്ഷം രൂപ സഹായം: മാതൃകയായി സഹസംവിധായകനും കൂട്ടുകാരിയും

ര്‍ഭാടവും ബഹളങ്ങളും ഒഴിവാക്കി രജിസ്റ്റര്‍ ഓഫീസില്‍ ഒപ്പിട്ട് വിവാഹം, ശേഷം രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ ആശുപത്രിയില്‍ ധനസഹായം. സമൂഹത്തിന് മാതൃകയായിരിക്കുകയാണ് സഹസംവിധായകന്‍ എം.പി പ്രശാന്തും കൂട്ടുകാരി രമ്യയും. വിവാഹ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ വേണ്ടി ആളുകള്‍ മത്സരിച്ച് പണം ചെലവാക്കുന്ന വേളയിലാണ്  ലളിതമായ വിവാഹ മാതൃക പിന്തുടരുന്ന ഒരുകൂട്ടം മനുഷ്യരുടെ പട്ടികയിലേക്ക് പ്രശാന്തും രമ്യയും തങ്ങളുടെ പേരുകള്‍ കൂടി എഴുതി ചേര്‍ത്തിരിക്കുന്നത്. 

കൊടുങ്ങല്ലൂര്‍ സ്വദേശിയായ പ്രശാന്തും രമ്യയും മതാചാര പ്രകാരമുള്ള ചടങ്ങുകളെല്ലാം ഒഴിവാക്കിയാണ് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിന്റെ ആഘോഷമായി ആകെയുള്ളത് ഡിസംബര്‍ മുപ്പതിന് സംഘടിപ്പിക്കുന്ന ചെറിയൊരു ചായ സല്‍ക്കാരം മാത്രമാണ്. 

വിവാഹത്തിനായി രമ്യയും പ്രശാന്തും കരുതി വച്ചിരുന്ന രണ്ടു ലക്ഷം രൂപയാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിക്ക് കൈമാറിയത്. പ്രശാന്തിന്റെയും രമ്യയുടെയും മാതൃകാപരമായ വിവാഹത്തിന് സാമൂഹ്യമാധ്യമങ്ങളില്‍  കൈയ്യടി ലഭിക്കുകയാണ്. 

ഞാന്‍ മേരിക്കുട്ടി, ജോണി ജോണി എസ് പപ്പാ തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച പ്രശാന്ത്, എഐഎസ്എഫ് മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും സിപിഐ ബ്രാഞ്ച് മെമ്പറുമാണ്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തില്‍ തന്റെ പേരിനൊപ്പം 'പ്രശാന്ത് ഈഴവന്‍' എന്ന് ചേര്‍ത്ത പ്രശാന്തിന്റെ നിലപാട് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com