ജിപിഎസ് നിര്‍ബന്ധമാക്കും, നിറം മാറ്റും; ആളൊഴിഞ്ഞ റോഡില്‍ മാലിന്യം തള്ളുന്ന 'ടാങ്കറുകള്‍' ഇനി നിരീക്ഷണത്തിനുള്ളില്‍

ചന്ദനബ്രൗണ്‍ നിറം മാലിന്യ ടാങ്കറുകള്‍ക്ക് നിര്‍ബന്ധമാക്കിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കും. മാലിന്യ ടാങ്കറുകളെ പൊതുജനങ്ങള്‍ക്ക് തിരിച്ചറിയുന്നതിനായാണ് ഈ നിറം മാറ്റം.
ജിപിഎസ് നിര്‍ബന്ധമാക്കും, നിറം മാറ്റും; ആളൊഴിഞ്ഞ റോഡില്‍ മാലിന്യം തള്ളുന്ന 'ടാങ്കറുകള്‍' ഇനി നിരീക്ഷണത്തിനുള്ളില്‍

കാക്കനാട്: ശുചിമുറി മാലിന്യം റോഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും തള്ളുന്നതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുല്ല. ഇതിന്റെ ഭാഗമായി മാലിന്യ ടാങ്കറുകളില്‍ ജിപിഎസ് സ്ഥാപിക്കാനും പ്രത്യേക നിറം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജിപിഎസ് സ്ഥാപിക്കുന്നതിലൂടെ കണ്‍ട്രോള്‍ റൂം നിയന്ത്രണം പൊലീസിനോ, മോട്ടോര്‍ വാഹന വകുപ്പിനോ കൈമാറാനും ധാരണയായി. നിയമം ലംഘിച്ചും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.

 ചന്ദനബ്രൗണ്‍ നിറം മാലിന്യ ടാങ്കറുകള്‍ക്ക് നിര്‍ബന്ധമാക്കിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കും. മാലിന്യ ടാങ്കറുകളെ പൊതുജനങ്ങള്‍ക്ക് തിരിച്ചറിയുന്നതിനായാണ് ഈ നിറം മാറ്റം. ടാങ്കറുകളുടെ വശങ്ങളില്‍ ചന്ദനബ്രൗണ്‍ ആക്കുന്നതിനുള്ള ഉത്തരവ് ഒന്‍പത് മാസം മുമ്പ് ഇറങ്ങിയിരുന്നുവെങ്കിലും വ്യാപകമായി നടപ്പിലായിരുന്നില്ല. 

ആളൊഴിഞ്ഞ റോഡുകളിലും പൊതുസ്ഥലങ്ങളിലും രാത്രിസമയത്തെത്തിയാണ് ടാങ്കറുകള്‍ പലപ്പോഴും മാലിന്യം നിക്ഷേപിച്ച് മടങ്ങുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് മാലിന്യ ടാങ്കറുകളുടെ ഈ പ്രവര്‍ത്തിയിലൂടെ ഉണ്ടാകുന്നതെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com