ദീപാ നിശാന്തിനെ ഫൈന്‍ ആര്‍ട്‌സ് ഉപദേശക പദവിയില്‍ നിന്ന് മാറ്റണം: എകെപിസിടിഎ

ദീപാ നിശാന്തിനെ ഫൈന്‍ ആര്‍ട്‌സ് ഉപദേശക പദവിയില്‍ നിന്ന് മാറ്റണം: എകെപിസിടിഎ
ദീപാ നിശാന്തിനെ ഫൈന്‍ ആര്‍ട്‌സ് ഉപദേശക പദവിയില്‍ നിന്ന് മാറ്റണം: എകെപിസിടിഎ


തിരുവനന്തപുരം: കവിതാ മോഷണ വിവാദത്തില്‍ ദീപാ നിശാന്തിനോട് വിശദീകരണം തേടാന്‍ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്(എ കെ പി സി ടി എ) അസോസിയേഷന്റെ നിര്‍ദ്ദേശം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് നിര്‍ദേശം നല്‍കിയത്.

തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയാണ് ദീപ നിശാന്ത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജ്. ഫൈന്‍ ആര്‍ട്‌സ് ഉപദേശക പദവിയില്‍ നിന്ന് ദീപ നിശാന്തിനെ മാറ്റണമെന്നും എ കെ പി സി ടി എ ആവശ്യപ്പെട്ടു.

കവിത മോഷണവിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം തേടുമെന്ന് കെപിസിടിഎ നേരത്തേ അറിയിച്ചിരുന്നു. ആരും സംഘടനയ്ക്ക് അതീതരല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com