പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ തങ്ങളെയും അനുവദിക്കണമെന്ന് തമിഴ്‌നാട് ; കേരള സര്‍ക്കാരിനെ സമീപിക്കൂ എന്ന് ഹൈക്കോടതി

പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ തങ്ങളെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്
പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ തങ്ങളെയും അനുവദിക്കണമെന്ന് തമിഴ്‌നാട് ; കേരള സര്‍ക്കാരിനെ സമീപിക്കൂ എന്ന് ഹൈക്കോടതി

കൊച്ചി : പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ തങ്ങളെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്. ഈ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. 

തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഇക്കാര്യം ആവശ്യപ്പെട്ട് കേരള സര്‍ക്കാരിന് അപേക്ഷ നല്‍കാന്‍ പരാതിക്കാരായ തമിഴ്‌നാട് സ്റ്റേറ്റ് ട്രോന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ചില്ലെങ്കില്‍ മാത്രം കോടതിയെ സമീപിക്കാനും തമിഴ്‌നാട് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി.

നിലവില്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി മാത്രമാണ് സര്‍വീസ് നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com