രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍; ബാലുശ്ശിരിയില്‍ യന്ത്രവും മഷിയും പൊലീസ് കണ്ടെടുത്തു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രവും മഷിയും നൂറ് കണക്കിന് നോട്ടുകളും കണ്ടെടുത്തത്
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍; ബാലുശ്ശിരിയില്‍ യന്ത്രവും മഷിയും പൊലീസ് കണ്ടെടുത്തു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്:  ബാലുശ്ശേരിയില്‍ വന്‍ കള്ളനോട്ട് വേട്ട. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രവും മഷിയും നൂറ് കണക്കിന് നോട്ടുകളും കണ്ടെടുത്തത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കണ്ടെടത്തുത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ്് ചെയ്തിട്ടുണ്ട്. 

മീത്തലെ മയ്‌ഞ്ചേരി രാജേഷിന്റെ വീട്ടില്‍ നിന്നാണ് യന്ത്രം കണ്ടെടുത്ത്. സംഭവത്തിന് പിന്നാലെ വീട് പൊലീസ് സീല് ചെയ്തു. എറണാകുളം വൈപ്പിന്‍ സ്വദേശി ഗീബര്‍ട്ട്, കോഴിക്കോട് നല്ലളം സ്വദേശി വൈശാഖ് എ്ന്നിവരെയാണ് പൊലീസ് അറ്സ്റ്റ് ചെയ്തത്. പിടിച്ചെടുത്ത തുക പൊലീസ് എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

അടിച്ച നോട്ടുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷി്ക്കും. എന്നാല്‍ യന്ത്രങ്ങള്‍ എവിടെനിന്നാണ് കിട്ടിയതെന്നുള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പ്രതികള്‍ തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com