ശബരിമല: മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് സുരേഷ് ഗോപി

ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ശബരിമല: മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് സുരേഷ് ഗോപി

ബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുരേഷ് ഗോപി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ അവിടെയുള്ള വ്യാപാരികളുടെ അടക്കം ജീവിതം നശിപ്പിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സുപ്രീം കോടതി വിലയിരുത്തല്‍ നടത്തണം. വിധിയുടെ പുനപരിശോധന നടത്തുമ്പോള്‍ ഉണ്ടാകുന്ന തിരുത്തലുകള്‍ സുപ്രീം കോടതിയെ പ്രണയിക്കാനുളള അന്തരീക്ഷം ഒരുക്കുന്നതാകട്ടെ. ഈശ്വര വിശ്വാസത്തിന്റെ പേരില്‍ ആരാധനയുടെ പേരില്‍ സമാധാന അന്തരീക്ഷം വേണം. 

സംസ്ഥാനത്തുവരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍പോലും അരക്ഷിതാവസ്ഥ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം സര്‍ക്കാര്‍ തന്നെയാണ്. ഭൂമി പണയംവെച്ച് കടമെടുത്ത് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന പത്തനംതിട്ട, പമ്പ സ്ഥലങ്ങളിലെ ആളുകളൊക്കെ നഷ്ടത്തിലാണ്.'

'ശബരിമല തീര്‍ത്ഥാടനത്തിലൂടെ വരുന്ന സമ്പാദ്യം നശിപ്പിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍. മുഖ്യമന്ത്രി ഒരുതിരിച്ചുപോക്കുനടത്തിയാല്‍ കയ്യടിച്ച് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. ദുരഭിമാനംവെടിഞ്ഞ് അദ്ദേഹം മുന്നോട്ട് വരണം. പാര്‍ലമെന്റ് തുടങ്ങിക്കഴിഞ്ഞാല്‍ ഈ വിഷയം അവിടെ ചര്‍ച്ചയാകും'- സുരേഷ് ഗോപി പറഞ്ഞു.

കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എ.എന്‍. രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. ഇന്നലെ സരോജ് പാണ്ഡെ എംപിയാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com