എടിഎം കൗണ്ടറുകളില്‍നിന്ന് കീറിയതും വികൃതമാക്കിയതുമായ നോട്ടുകള്‍ ലഭിക്കുന്നുവെന്ന് പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th December 2018 03:02 AM |
Last Updated: 05th December 2018 03:02 AM | A+A A- |
ആലപ്പുഴ:നഗരത്തിലെ എടിഎം കൗണ്ടറുകളില്‍നിന്ന് കീറിയതും വികൃതമാക്കിയതുമായ നോട്ടുകള്‍ ലഭിക്കുന്നുവെന്ന് പരാതി. അത്യാവശ്യത്തിന് എടിഎമ്മില്‍ നിന്നും പണമെടുക്കുന്നവരാണ് കുടുങ്ങുന്നത്.
ചൊവ്വാഴ്ച ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കോര്‍പറേഷന്‍ ബാങ്കിന്റെ എടിഎംല്‍നിന്നും 10,000 രൂപ പിന്‍വലിച്ച ഇടപാടുകാരന് ലഭിച്ച രണ്ടായിരത്തിന്റെ കറന്‍സികളുടെ അരികുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. എന്നാല്‍ എടിഎമ്മിന് സമീപമുള്ള കോര്‍പറേഷന്‍ ബാങ്കില്‍ ഉടനെത്തി കാര്യം പറഞ്ഞെങ്കിലും നോട്ട് മാറ്റി നല്‍കാന്‍ തയ്യാറായില്ല. അക്കൗണ്ടുള്ള ബാങ്കില്‍ കൊണ്ട് പോയി മാറാനായിരുന്നു ബാങ്ക്മാനേജരുടെ ഉപദേശം.തുടര്‍ന്ന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള എസ്ബിഐ ബാങ്കില്‍ പോയാണ് നോട്ട് മാറിയത്.