കടകംപള്ളിക്കെതിരെ 24 , ഷംസീറിനെതിരെ 15; കേരളത്തില്‍ ജനപ്രതിനിധികള്‍ക്കെതിരെയുള്ളത്  312 കേസുകള്‍; ഉടന്‍ തീര്‍പ്പാക്കണമെന്ന് സുപ്രിംകോടതി

സംസ്ഥാനത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ വിവിധ കോടതികളിലായി നിലവിലുള്ളത് 312 കേസുകളെന്ന് റിപ്പോര്‍ട്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയാണ് ഏറ്റവുമധികം കേസുകള്‍ ഉള്ളത്. 
കടകംപള്ളിക്കെതിരെ 24 , ഷംസീറിനെതിരെ 15; കേരളത്തില്‍ ജനപ്രതിനിധികള്‍ക്കെതിരെയുള്ളത്  312 കേസുകള്‍; ഉടന്‍ തീര്‍പ്പാക്കണമെന്ന് സുപ്രിംകോടതി

 തിരുവനന്തപുരം: സംസ്ഥാനത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ വിവിധ കോടതികളിലായി നിലവിലുള്ളത് 312 കേസുകളെന്ന് റിപ്പോര്‍ട്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയാണ് ഏറ്റവുമധികം കേസുകള്‍ ഉള്ളത്. 24 കേസുകള്‍ ദേവസ്വം മന്ത്രിയുടെ പേരിലും ആന്‍ണി ജോണ്‍ എംഎല്‍എയുടെ പേരില്‍ 18 ഉം സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ പേരില്‍ 15 ഉം കേസുകളാണ് ഉള്ളത്. 

കേസുകള്‍ സെഷന്‍സ് കോടതികള്‍ക്കും  മജിസ്‌ട്രേറ്റ് കോടതികള്‍ക്കുമായി വീതിച്ച് നല്‍കി എത്രയും വേഗം തീര്‍പ്പാക്കാനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രത്യേക പരിഗണന നല്‍കി കേസ് അവസാനിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യത്തില്‍ ഉത്തരവിട്ടത്. ഈ മാസം 14 ആം തിയതിക്കകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേരളത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി 12 പ്രത്യേക  കോടതികള്‍ രൂപീകരിക്കണമെന്ന് സുപ്രിംകോടതി കഴിഞ്ഞ വര്‍ഷമാണ് ഉത്തരവിട്ടിരുന്നത്. ഈ വിധി  കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാതെ വന്നതിനെ തുടര്‍ന്നാണ് സുപ്രിംകോടതി നേരിട്ട് ഇടപെട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്തം വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. രാജ്യത്താകെ 4122 കേസുകളാണ് ജനപ്രതിനിധികള്‍ക്കെതിരെ നിലവിലുള്ളത്. ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും(331) ഏറ്റവും കുറവ് ജാര്‍ഖണ്ഡിലുമാണ്(160).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com