കാത്തിരിപ്പിന് വിരാമം ; ചിങ്ങവനം- ചങ്ങനാശ്ശേരി പാതയില്‍ പരീക്ഷണ ഓട്ടം വെള്ളിയാഴ്ച

പരീക്ഷണ ഒാട്ടം നടക്കുന്ന വൈകിട്ട് 3.30 മുതൽ 3.45 വരെ പുതിയ പാതയിൽ പാളം മുറിച്ചു കടക്കാതെ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അറിയിച്ചു
കാത്തിരിപ്പിന് വിരാമം ; ചിങ്ങവനം- ചങ്ങനാശ്ശേരി പാതയില്‍ പരീക്ഷണ ഓട്ടം വെള്ളിയാഴ്ച

കോട്ടയം : കാത്തിരിപ്പിന് വിരാമമിട്ട്, ചിങ്ങവനം– ചങ്ങനാശേരി രണ്ടാം റെയിൽ പാതയിൽ മുഖ്യസുരക്ഷാ കമ്മിഷണറുടെ (സിആർഎസ്) പരിശോധനയും പ്രത്യേക ട്രെയിൻ ഉപയോഗിച്ചുളള പരീക്ഷണ ഓട്ടവും വെള്ളിയാഴ്ച നടക്കും. മാസങ്ങൾക്കു മുൻപ് നിർമാണം പൂർത്തിയായെങ്കിലും സിആർഎസ് പരിശോധനയ്ക്ക് ആവശ്യമായ രേഖകൾ ലഭ്യമാക്കാൻ ദക്ഷിണ റെയിൽവേ അധികൃതർക്ക് കഴിയാതിരുന്നതാണ് പരിശോധന വൈകിച്ചത്. പരീക്ഷണ ഒാട്ടം നടക്കുന്ന വൈകിട്ട് 3.30 മുതൽ 3.45 വരെയുള്ള സമയത്ത് പുതിയ പാതയിൽ പാളം മുറിച്ചു കടക്കാതെ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അറിയിച്ചു.

പുതിയ പാത ​ഗതാ​ഗതത്തിന് തുറന്നുകൊടുക്കുന്നതോടെ തിരുവനന്തപുരം മുതൽ ചിങ്ങവനം വരെ പൂർണമായും ഇരട്ടപ്പാതയാകും. കോട്ടയം വഴിയുളള പാതയിൽ തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ ചിങ്ങവനം മുതൽ കുറുപ്പന്തറ വരെ (27 കിലോമീറ്റർ) ദൂരം മാത്രമാണു ഇനി ഇരട്ടപ്പാതയാകാൻ ബാക്കിയുളളത്. എറണാകുളം– കായംകുളം ( കോട്ടയം വഴി–114 കിലോമീറ്റർ) പാത ഇരട്ടപ്പിക്കൽ 2003ൽ അന്നത്തെ റെയിൽവേ മന്ത്രി നിതീഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. 

ചിങ്ങവനം ചങ്ങനാശേരി (9 കിലോമീറ്റർ) പാത കൂടി തുറക്കുന്നതോടെ 114ൽ 87 കിലോമീറ്റർ ഇരട്ടപ്പാതയാകും. കോട്ടയം ജില്ലയിൽ മൂന്നര ഹെക്ടർ ഭൂമി കൂടി പാത ഇരട്ടിപ്പിക്കലിന് സർക്കാർ ഏറ്റെടുത്തു കൈമാറാനുണ്ട്. ഇപ്പോൾ പാത ഇരട്ടിപ്പിക്കൽ പുരോഗമിക്കുന്ന കുറുപ്പന്തറ–ഏറ്റുമാനൂർ (8 കിലോമീറ്റർ) റീച്ച് 2019 ഫെബ്രുവരിക്ക് മുമ്പ് കമ്മിഷൻ ചെയ്യാനാണ് റെയിൽവേ ശ്രമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com