കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് സുഭിക്ഷ ഭക്ഷണം വാങ്ങി നല്‍കി: ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.
കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് സുഭിക്ഷ ഭക്ഷണം വാങ്ങി നല്‍കി: ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പോകുന്ന വഴിക്ക് സുരേന്ദ്രന് പുറത്ത് നിന്ന് ഭക്ഷണം വാങ്ങിക്കൊടുത്തതിന് ആണ് സസ്‌പെന്‍ഷന്‍. കൊല്ലം എആര്‍ ക്യാംപിലെ വിക്രമന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

അനുമതിയില്ലാതെയാണ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി നല്‍കിയത്. സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം എആര്‍ ക്യാംപിലെ ഭക്ഷണം നല്‍കാനായിരുന്നു നിര്‍ദേശം. കൊട്ടാരക്കരയില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയപ്പോഴാണ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം വാങ്ങി നല്‍കിയത്.

കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലനോചനയുണ്ടെന്നും അതില്‍ കെ സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം. എന്നാല്‍ പൊലീസിന്റേത് കെട്ടുകഥയാണെന്നും തന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്റെ കയ്യില്‍ തെളിവില്ലെന്നും  സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com