കേക്കിൽ മായം ചേർക്കേണ്ട: കർശന നടപടിയുമായി ആരോ​ഗ്യവകുപ്പ്

കേക്കിൽ മായം ചേർക്കേണ്ട: കർശന നടപടിയുമായി ആരോ​ഗ്യവകുപ്പ്

കൃ​ത്രി​മ നി​റ​ങ്ങ​ളും രാ​സ​വ​സ്തു​ക്ക​ളും ചേ​ർ​ത്ത കേ​ക്കും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗത്തെത്തി.

തി​രു​വ​ന​ന്ത​പു​രം: പുതുവർഷവും ക്രി​സ്മ​സും വരുന്നതോടെ കേക്ക് നിർമ്മാണക്കാർക്കും ആഘോഷമാണ്. അതിനിടെ കൃ​ത്രി​മ നി​റ​ങ്ങ​ളും രാ​സ​വ​സ്തു​ക്ക​ളും ചേ​ർ​ത്ത കേ​ക്കും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗത്തെത്തി. സീ​സ​ണ്‍ അ​ടു​ത്തു​വ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാജൻമാർ ഉടലെടുക്കാൻ സാധ്യതയുള്ളതിനാലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്.

ആ​രോ​ഗ്യ​ത്തി​നു അതീവ ദോഷ​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നു മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ബേ​ക്ക​റി​ക​ൾ, ബോ​ർ​മ​ക​ൾ, കേ​ക്ക്, വൈ​ൻ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, ഹോം​മേ​ഡ് കേ​ക്കു​ക​ൾ, മ​റ്റ് ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​ര​വും ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഉ​റ​പ്പും ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കാ​ണു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

ഇ​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 38 സ്പെ​ഷ​ൽ സ്ക്വാ​ഡു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ 38 ഡെ​സി​ഗ്നേ​റ്റ​ഡ് ഓ​ഫീ​സ​ർ​മാ​രെ​യും 76 ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രെ​യും പ്ര​ത്യേ​കം ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ​കെ ശൈ​ല​ജ അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com