ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആല്‍ജോ കെ ജോസഫിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ മേധാവിയായിരുന്നു ആല്‍ജോ കെ ജോസഫ്
ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആല്‍ജോ കെ ജോസഫിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ഇടപാടില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആല്‍ജോ കെ ജോസഫിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ മേധാവിയായിരുന്നു ആല്‍ജോ കെ ജോസഫ്. മിഷേലിന് വേണ്ടി കോടതിയില്‍ ഹാജരായത് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണെന്ന് ബിജെപി  ആരോപിച്ചിരുന്നു. ഇത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. 

ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തിച്ച ക്രിസ്ത്യന്‍ മിഷേലിനെ  സി ബി ഐ ഹെഡ്ക്വാര്‍ട്ടേഴസില്‍  ഉച്ചവരെ  ചോദ്യം ചെയ്ത ശേഷമാണ്  ഡെല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയത്. ചില നിര്‍ണായക രേഖകള്‍ മിഷേലിന്റെ കൈവശമുണ്ടെന്നും അതിന്റെ ഉറവിടം അന്വേഷിക്കേണ്ടതുണ്ടന്നും  സിബിഐ കോടതിയോട് ആവശ്യപ്പെട്ടു. 

ജുഡീഷല്‍ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു മിഷേലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കോടതി 5 ദിവസത്തേക്ക്  മിഷേലിനെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു .  രാവിലെയും വൈകീട്ടും ക്രിസ്റ്റ്യന്‍ മിഷേലിനെ കാണാന്‍ അഭിഭാഷകന് അനുമതിയും നല്‍കിയിട്ടുണ്ട്. മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുനല്കാന് കഴിഞ്ഞ മാസം പത്തൊന്‍പതിനു  ദുബായ് ഉന്നത കോടതി വിധിച്ചിരുന്നു.  നീതിന്യായ മന്ത്രാലയത്തിന്റ അനുമതി കൂടി ലഭിച്ചതോടെയാണ് മിഷേലിനെ ഇന്ത്യക്ക് വിട്ടു കിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com