ജീവനക്കാരനെ മര്‍ദിച്ചു ; ഇന്ന് ബസ് പണിമുടക്ക്

ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. കിഴക്കമ്പലം, കരിമുകള്‍, പള്ളിക്കര മേഖലകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. 

എറണാകുളം-മൂവാറ്റുപുഴ റൂട്ടിലോടുന്ന മരിയ ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഈ മേഖലയില്‍ പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com