പറശ്ശിനിക്കടവ് പീഡനം : ലോഡ്ജ് മാനേജർ അടക്കം അഞ്ചുപേർ അറസ്റ്റിൽ ; പെൺകുട്ടിയുടെ അച്ഛനും കസ്റ്റഡിയിൽ

പറശ്ശിനിക്കടവിൽ ലോ​ഡ്ജി​ല്‍ പതിനാറു വയസുകാരിയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ലോ​ഡ്ജ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍
പറശ്ശിനിക്കടവ് പീഡനം : ലോഡ്ജ് മാനേജർ അടക്കം അഞ്ചുപേർ അറസ്റ്റിൽ ; പെൺകുട്ടിയുടെ അച്ഛനും കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ ലോ​ഡ്ജി​ല്‍ പതിനാറു വയസുകാരിയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ലോ​ഡ്ജ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ലോ​ഡ്ജ് മാ​നേ​ജ​ര്‍ പ​വി​ത്ര​ന്‍, മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ സ​ന്ദീ​പ്, ഷ​ബീ​ര്‍, ഷം​സു​ദ്ദീ​ന്‍, അ​യൂ​ബ് എ​ന്നി​വ​രെയാണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ  ദി​നേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​വുമായി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ച്ഛ​നെയും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ഇ​ന്ന് വൈ​കു​ന്നേ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 13, 19 തീയതികൾക്കിടയിൽ പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ വ​ച്ചു പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ് ലോ​ഡ്ജ് മാ​നേ​ജ​ര്‍ പ​വി​ത്ര​ന്‍ അടക്കമുള്ള പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​യ്സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട അ​ഞ്ജ​ന എ​ന്ന യു​വ​തി​യാ​ണ് പ്ര​ലോ​ഭി​പ്പി​ച്ച്  ത​ന്നെ ലോ​ഡ്ജി​ലെ​ത്തി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​ഞ്ജ​ന​യെ ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സ് ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.  

ചൊവ്വാഴ്ച ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ പി​ന്നീ​ട് ത​ളി​പ്പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ച്ഛ​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് മൊ​ഴി​യി​ല്‍ ല​ഭി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com