പ്രതിപക്ഷത്തിന്റെ മനംമാറ്റം സ്വാഗതാര്‍ഹം; കേന്ദ്രം തന്നത് 600 കോടി; കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ മനംമാറ്റം സ്വാഗതാര്‍ഹം; കേന്ദ്രം തന്നത് 600 കോടി; കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ പ്രതിപക്ഷം പ്രതികരിച്ചത് നന്നായി - സാലറി ചാലഞ്ചില്‍ പ്രതിപക്ഷ നിലപാട് നാടിന് യോജിച്ചതല്ല - സാലറി ചാലഞ്ചിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തില്ല 

തിരുവനന്തപുരം: പ്രളയദുരിതത്തെ നാട് ഒറ്റക്കെട്ടായി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷത്തിന്റെ മനം മാറ്റം സ്വാഗതാര്‍ഹമാണെന്നും പിണറായി പറഞ്ഞു. നവകേരള നിര്‍മ്മാണത്തിന്റെ അടിയന്തിര പ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കാര്‍ഷിക മേഖലയില്‍201 കോടി 17 ലക്ഷം വിതരണം ചെയ്തു. കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 60 കോടി രൂപ നല്‍കി.കൃഷിയിടങ്ങളില്‍ അടിഞ്ഞകൂടിയ ചളിയും എക്കലുമാറ്റാന്‍ 7 കോടി പത്ത് ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്രമാനദണ്ഡമനുസരിച്ച് 5 കോടി 25 ലക്ഷം അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയവുമായി ബന്ധപ്പെട്ട് മത്സ്യബന്ധയാനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ കേട് വന്നിരുന്നു. അതിനായി 325 ലക്ഷം അനുവദിച്ചു. റിപ്പയര്‍ ചെയ്യേണ്ടിയരുന്നു 620ല്‍ ഭൂരഭാഗവുംറിപ്പയര്‍ ചെയതു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യതൊഴിലാളികളെ ആദരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അവര്‍ക്ക് മൂവായിരം രൂപ പാരിതോഷികം നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തുക അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരിച്ചു നല്‍കുകയായിരുന്നു.  സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ലോകത്ത് ആകെയുള്ള ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തേടും. നമ്മുടെ ആവശ്യങ്ങളുമനുസരിച്ചുള്ള പുനര്‍നിര്‍മ്മാണ് നമ്മള്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ ആശയസമാഹരണം നടത്തും. ദുരിതാശ്വാസ നിധിയിലേക്ക് ഇതുലരെ 2733 കോടി 70ലക്ഷം രൂപ ലഭിച്ചു. ജീവനക്കാരുടെ സംഭാവന 488 കോടി 60 ലക്ഷമാണ് കിട്ടിയത്, സാലറി ചാലഞ്ചിലൂടെ 1500 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 

600 കോടിയാണ് കേന്ദ്രസഹയ ലഭിച്ചത്. അതില്‍ 33.9 കോടി തിരിച്ചടയ്ക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഭക്ഷ്യധാന്യം നല്‍കിയ വകയിലെ ഫണ്ടും തിരിച്ചടയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 5616 കോടിയുടെ സഹായ അഭ്യര്‍ത്ഥനായാണ് നാം മുന്നോട്ട് വെച്ചത്. വിഭവസമാഹരണത്തനായി സംസ്ഥാനത്തിന്റെ കടമെടുക്കനുള്ള പരിധി ഉയര്‍ത്തണമെന്ന ആവശ്യം ഇതുവരെ അംഗീകിരച്ചില്ല. 

യുഎഇ വാഗ്ദാനം ചെയ്ത 700 കോടി ലഭിക്കാത്തതിലൂടെ ആയിരത്തിലേറെ കോടിയാണ് സര്‍ക്കാരിന് നഷ്ടമായത്. ഇതുമൂലം മറ്റ് രാജ്യങ്ങള്‍ സഹായം നല്‍കുന്നത് ഒഴിവായി. വിദേശരാജ്യങ്ങളിലെ മലയാളികളെ കാണാനുള്ള അനുമതി വിദേശകാര്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നു. അതിന് സമയം ചോദിച്ചപ്പോള്‍ സമയമില്ലെന്ന് പറഞ്ഞു. വിദേശകാര്യസെക്രട്ടറിയെ നേരില്‍ കണ്ടു. പിന്നെ നിരന്തരം ചീഫ്‌സെക്രട്ടറി ബന്ധപ്പെട്ടു. ഫലം വേറെയാണ് ഉണ്ടായത്. മുഖ്യമന്ത്രിക്ക് എന്തോ അനുമതി തന്നു. അതാണ് ഉണ്ടായത്. മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടായപ്പോള്‍ ഇങ്ങനെ സഹായം തേടിയിരുന്നു. നമുക്ക് മാത്രം നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായത്. സാലറി ചാലഞ്ചിലൂടെ 1500 കോടി രൂപ ലഭിക്കമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജീവനക്കാരില്‍ നിന്ന് അത്തരമൊരു സമീപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com