രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിടില്ല; പൊലീസിന്റെ ആവശ്യം കോടതി തള്ളി

അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിടില്ല; പൊലീസിന്റെ ആവശ്യം കോടതി തള്ളി

റാന്നി: അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ സമര്‍പ്പിച്ചത്.

യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിനൊരുങ്ങിയത്. ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന ഇവരെ രണ്ടാഴ്ച മുന്‍പാണ് കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെട്ടെന്ന് കാണിച്ച് കോട്ടയം സ്വദേശി ആര്‍ രാധാകൃഷ്ണമേനോന്‍ നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ 20 ന് പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇവര്‍ നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com