സര്‍ക്കാരിന്റേത് സമാനതകളില്ലാത്ത പ്രവര്‍ത്തനം, സാലറി ചലഞ്ച് പൊളിച്ചത് യുഡിഎഫെന്ന് സജി ചെറിയാന്‍ ; മാസ്റ്റര്‍പ്ലാനും ആക്ഷന്‍ പ്ലാനുമില്ലാത്ത 'നവകേരള'മെന്ന്‌ വി ഡി സതീശന്‍

മാസ്റ്റര്‍ പ്ലാനും ആക്ഷന്‍ പ്ലാനുമില്ലാത്ത നിര്‍മ്മാണ സമിതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. 100 ദിവസം കഴിഞ്ഞുവെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം കിട്ടിയിട്ടില്ലെന്നും വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്
സര്‍ക്കാരിന്റേത് സമാനതകളില്ലാത്ത പ്രവര്‍ത്തനം, സാലറി ചലഞ്ച് പൊളിച്ചത് യുഡിഎഫെന്ന് സജി ചെറിയാന്‍ ; മാസ്റ്റര്‍പ്ലാനും ആക്ഷന്‍ പ്ലാനുമില്ലാത്ത 'നവകേരള'മെന്ന്‌ വി ഡി സതീശന്‍

തിരുവനന്തപുരം :  പ്രളയകാലത്ത് സര്‍ക്കാര്‍ കാഴ്ച വച്ചത് സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനമെന്ന് സജി ചെറിയാന്‍. എല്ലാ വകുപ്പുകളും മികച്ച രീതിയിലാണ് ലഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ഘോരഘോരം പ്രസംഗിക്കുന്നുവെന്നും സാലറി ചലഞ്ച് പൊളിച്ചത് യുഡിഎഫാണ് എന്നും സജി ചെറിയാന്‍ പറഞ്ഞു.

 അതേസമയം പ്രളയകാലത്തെ കെടുതികള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച വി ഡി സതീശന്‍ ആരോപിച്ചു. മാസ്റ്റര്‍ പ്ലാനും ആക്ഷന്‍ പ്ലാനുമില്ലാത്ത നിര്‍മ്മാണ സമിതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. 100 ദിവസം കഴിഞ്ഞുവെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം കിട്ടിയിട്ടില്ലെന്നും വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക വീട് നല്‍കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 

കുടുംബശ്രീ ലോണ്‍ പോലും പലര്‍ക്കും കിട്ടിയിട്ടില്ല. 20 ശതമാനം പേര്‍ക്ക് ഇനിയും 10,000 രൂപ ലഭിക്കാനുണ്ട്. മുഖ്യധാരാ ബാങ്കുകള്‍  ലോണ്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം ഇതുവരെയും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അവരെ അവഗണിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com