കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് നടത്താനൊരുങ്ങി ഗോ എയര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 06th December 2018 08:06 PM |
Last Updated: 06th December 2018 08:06 PM | A+A A- |

കണ്ണൂര്‍: ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന ദിവസം തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗോ എയര്‍ അറിയിച്ചു.
ഉദ്ഘാടന ദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്നും ഗോ എയര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ എന്നിവര്‍ ചേര്‍ന്നാവും വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഗോ എയര്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന 24ാമത്തെ വിമാനത്താവളമാവും കണ്ണൂര്‍. വേണ്ടപ്പെട്ട അനുമതികള്‍ ലഭിച്ച ശേഷം രാജ്യാന്തര സര്‍വീസുകള്‍ തുടങ്ങാനും ഗോ എയറിന് പദ്ധതിയുണ്ട്. രാജ്യത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരിലേത്.