ശബരിമലയിലെ നിരോധനാജ്ഞ ക്രമസമാധാനം നിലനിര്‍ത്താനെന്ന് സര്‍ക്കാര്‍ ; 144 പ്രഖ്യാപിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ; ഭക്തര്‍ക്ക് തടസ്സമില്ലെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th December 2018 12:02 PM |
Last Updated: 06th December 2018 12:02 PM | A+A A- |

കൊച്ചി : ശബരിമലയില്‍ നിരോധനാജ്ഞയെ ഹൈക്കോടതിയില്‍ ന്യായീകരിച്ച് സര്‍ക്കാര്‍. പത്തനംതിട്ട എഡിഎമ്മാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 144 പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ ആവശ്യമാണ്. ഇത് ഒരിക്കലും ഭക്തര്‍ക്ക് എതിരല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. നിരോധനാജ്ഞയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ശബരിമലയിലെ നിരോധനാജ്ഞയെ ഹൈക്കോടതി അനുകൂലിച്ചു. നിരോധനാജ്ഞ കൊണ്ട് എന്ത് ദോഷമാണ് ഉണ്ടായതെന്ന് കോടതി ചോദിച്ചു. ശബരിമലയില്‍ സുഗമമായ ദര്‍ശനം നടക്കുന്നുണ്ട്. ഇന്നലെ മാത്രം 80,000 ഭക്തര്‍ ദര്‍ശനം നടത്തി. നിരോധനാജ്ഞയില്‍ ഭക്തര്‍ക്ക് തടസ്സമില്ല. ഇക്കാര്യം ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അറിയിച്ചതായും കോടതി വ്യക്തമാക്കി.
നിരോധനാജ്ഞക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൂടുതല്‍ വാദംകേള്‍ക്കുന്നത് കോടതി മാറ്റിവെച്ചു. വ്യാഴാഴ്ചയിലേക്കാണ് ഹര്‍ജി മാറ്റിവെച്ചത്.