ചേക്കുട്ടിപ്പാവകള്‍ നെയ്ത്തുകാര്‍ക്ക് ഇതുവരെ നല്‍കിയത് 14 ലക്ഷം രൂപ; അതിജീവിക്കാനുറച്ച് ചേന്ദമംഗലം

പരമ്പരാഗത കൈത്തറി യൂണിറ്റുകളുടെ പുനരുജ്ജീവനത്തിനായി ആരംഭിച്ച ' ചേക്കുട്ടിപ്പാവ ' നിര്‍മ്മാണം നെയ്ത്തുകാര്‍ക്ക് വലിയ ആശ്വാസമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെളി കയറി ഉപയോഗ ശൂന്യമായ തുണിയില്‍ 
ചേക്കുട്ടിപ്പാവകള്‍ നെയ്ത്തുകാര്‍ക്ക് ഇതുവരെ നല്‍കിയത് 14 ലക്ഷം രൂപ; അതിജീവിക്കാനുറച്ച് ചേന്ദമംഗലം

 കൊച്ചി: പ്രളയക്കെടുതി രൂക്ഷമായിരുന്ന ചേന്ദമംഗലത്തെ കൈപിടിച്ചുയര്‍ത്താന്‍ ചേക്കുട്ടിപ്പാവകളെത്തിച്ചത് 14 ലക്ഷം രൂപ. പരമ്പരാഗത കൈത്തറി യൂണിറ്റുകളുടെ പുനരുജ്ജീവനത്തിനായി ആരംഭിച്ച ' ചേക്കുട്ടിപ്പാവ ' നിര്‍മ്മാണം നെയ്ത്തുകാര്‍ക്ക് വലിയ ആശ്വാസമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെളി കയറി ഉപയോഗ ശൂന്യമായ തുണിയില്‍ നിന്നുമാണ് ചേക്കുട്ടിപ്പാവകള്‍ പിറന്നത്.

 സെപ്തംബര്‍ മാസമാണ് ഓണ്‍ലൈന്‍ വഴി ചേക്കുട്ടികളെ വില്‍ക്കാന്‍ തുടങ്ങിയത്. 20 പാവകളടങ്ങിയ ഒരു ബോക്‌സായാണ് വില്‍പ്പന നടത്തി വന്നത്. ലക്ഷ്മിമേനോനും സംരംഭകനായ ഗോപിനാഥനും ചേര്‍ന്നാണ് ചേക്കുട്ടിപ്പാവകള്‍ക്ക് രൂപം നല്‍കിയത്.

ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ വഴി 89,000 പാവകള്‍ക്ക് കൂടി ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. 1300 രൂപ വിലയുള്ള സാരിയില്‍ നിന്നും 250 മുതല്‍ 360 വരെ പാവകളെ നിര്‍മ്മിക്കാറുണ്ടെന്നും സൊസൈറ്റി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com