പാറാവുകാരന്റെ കണ്ണില്‍ കടലക്കറിയൊഴിച്ചു; മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു

പാറാവുകാരന്റെ കണ്ണില്‍ കടലക്കറിയൊഴിച്ച് മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
പാറാവുകാരന്റെ കണ്ണില്‍ കടലക്കറിയൊഴിച്ചു; മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു

കൊച്ചി: പാറാവുകാരന്റെ കണ്ണില്‍ കടലക്കറിയൊഴിച്ച് മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. രക്ഷപ്പെട്ട പ്രതി പൊന്നാനി പൊലീസ് സ്‌റ്റേഷന് സമീപം പുതുമാളിയേക്കല്‍ തഫ്‌സിര്‍ ദര്‍വേഷിനെ (21) പിടികൂടാന്‍ പൊലീസ് കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചു.

എറണാകുളം മാര്‍ക്കറ്റ്, ബ്രോഡ്‌വേ എന്നിവിടങ്ങളില്‍ മോഷണം നടത്തിയ കേസിലാണ് തഫ്‌സിറും കൂട്ടാളി പൊന്നാനി ബഌയിക്കനാകത്ത് മുഹമ്മദ് അസ്‌ലമും(19) പിടിയിലായത്. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പുലര്‍ച്ചെ മൂന്നരയോടെ അസ്‌ലം ബാത്ത്‌റൂമില്‍ പോകാനായി പാറാവുകാരനോട് അനുമതി തേടി. ഇയാളെ തിരികെ സെല്ലിലേക്ക് കയറ്റുന്നതിനിടെ തഫ്‌സിര്‍ ഗ്ലാസില്‍ കരുതിയിരുന്ന കറി പാറാവുകാരന്റെ കണ്ണിലേക്ക് ഒഴിച്ചു.

സെല്ലിന്റെ വാതില്‍ അകത്തുനിന്ന് വലിച്ച് പുറത്തിറങ്ങിയ തഫ്‌സിര്‍ അസ്‌ലമുമായി ചേര്‍ന്ന് പാറാവുകാരനെ മര്‍ദ്ദിച്ചു. മറ്റു പൊലീസുകാര്‍ ചേര്‍ന്ന് അസ്‌ലമിനെ പിടികൂടി സെല്ലിലടച്ചെങ്കിലും തഫ്‌സിര്‍ ഓടി രക്ഷപ്പെട്ടു. ഇയാളുടെ പിന്നാലെ രണ്ടു പൊലീസുകാര്‍ പാഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. മര്‍ദ്ദനമേറ്റ പാറാവ് ഡ്യൂട്ടിക്കാരന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കസ്റ്റഡിയില്‍ നിന്ന് ചാടി പോയതിന് പ്രതികള്‍ക്കെതിരെ കേസെടുത്തതായി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com