വന്യജീവികള്‍ക്ക് ഭീഷണി; ശബരിമലയില്‍ ബിസ്‌ക്കറ്റിന് വനംവകുപ്പിന്റെ നിരോധനം

ശബരിമലയിലും പരിസരത്തും ബിസ്‌കറ്റിനു നിരോധനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് കടകളില്‍ ബിസ്‌കറ്റ് വില്‍ക്കുന്നത് വനം വന്യജീവി വകുപ്പ് നിരോധിച്ചത്
വന്യജീവികള്‍ക്ക് ഭീഷണി; ശബരിമലയില്‍ ബിസ്‌ക്കറ്റിന് വനംവകുപ്പിന്റെ നിരോധനം

പമ്പ: ശബരിമലയിലും പരിസരത്തും ബിസ്‌കറ്റിനു നിരോധനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് കടകളില്‍ ബിസ്‌കറ്റ് വില്‍ക്കുന്നത് വനം വന്യജീവി വകുപ്പ് നിരോധിച്ചത്. പ്ലാസ്റ്റിക് ചേര്‍ന്ന കവറുകളിലാണ് ബിസ്‌കറ്റ് പായ്ക് ചെയ്തു വരുന്നതെന്നും ഇത് വന്യജീവികളുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണു നിരോധനം. ഇതിനു പുറമേ പ്ലാസ്റ്റിക് ചേരുവയോടു കൂടിയ കവറുകളില്‍ പായ്ക്ക് ചെയ്തുവരുന്ന ശീതളപാനിയങ്ങള്‍, പേസ്റ്റ്, വെളിച്ചെണ്ണ എന്നിവയുടെ വില്‍പനയും തടഞ്ഞു.

തീര്‍ഥാടകരില്‍ നല്ലൊരുഭാഗവും യാത്രയില്‍ ലഘുഭക്ഷണമായി ബിസ്‌കറ്റാണ് കഴിച്ചുവന്നത്. ബദല്‍ സംവിധാനങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെയാണ് നിരോധനം. നേരത്തെ കടകളില്‍ കുപ്പിവെളള വില്‍പനയും ഇതുപോലെ ്തടഞ്ഞിരുന്നു. വര്‍ഷം മുന്‍പ് പെട്ടെന്നായിരുന്നു കുപ്പിവെള്ളം നിരോധിച്ചത്. ദേവസ്വം ബോര്‍ഡും ജല അതോറിറ്റിയും ബദല്‍സംവിധാനം ഒരുക്കിയ ശേഷം കഴിഞ്ഞ വര്‍ഷം മുതലാണ് ഇതിന്റെ ബുദ്ധിമുട്ടു മാറിയത്.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തീര്‍ഥാടകരുടെ തിരക്കു കുറഞ്ഞതും കാരണം ഇത്തവണ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കടകള്‍ ലേലത്തില്‍ പോയില്ല. 4 മാസം മുന്‍പ് ലേലം പിടിച്ച കടക്കാര്‍ നഷ്ടം കാരണം കട ഉപേക്ഷിക്കാനും തയാറായി. ലേലം ചെയ്യുന്ന സമയത്ത് ബിസ്‌കറ്റ് വില്‍ക്കരുതെന്ന് ദേവസ്വം പറഞ്ഞിരുന്നില്ല. ഇപ്പോഴാണു ബിസ്‌കറ്റ് വില്‍പനയ്ക്ക് നിയന്ത്രണം കൊണ്ടുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com