സര്‍ക്കുലറിന്റെ ആകെത്തുക 'കടക്കൂ പുറത്തെന്ന്' പ്രതിപക്ഷം ; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു,സഭയില്‍ വോക്കൗട്ട് 

കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇങ്ങനെ മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയിട്ടില്ലെന്നും മോദിയുടെ കേരള പതിപ്പിനെയല്ല സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേള
 സര്‍ക്കുലറിന്റെ ആകെത്തുക 'കടക്കൂ പുറത്തെന്ന്' പ്രതിപക്ഷം ; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു,സഭയില്‍ വോക്കൗട്ട് 

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ' കടക്കൂ പുറത്ത്' എന്ന മുഖ്യമന്ത്രിയുടെ വാക്കുകളുടെ ആകെത്തുകയെന്ന് പ്രതിപക്ഷം.  അടിയന്തരപ്രമേയം അനുവദിക്കണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇങ്ങനെ മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയിട്ടില്ലെന്നും മോദിയുടെ കേരള പതിപ്പിനെയല്ല സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
 കെ സി ജോസഫാണ് പ്രതിപക്ഷത്ത് നിന്നും അടിയന്തര പ്രമേയത്തിനുള്ള അനുമതി തേടിയത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം നടപടികള്‍ സ്വേച്ഛാധിപത്യരാജ്യങ്ങളിലാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. 


കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് ഇറങ്ങിപ്പോന്നതെന്നും നിസാരമായി പ്രതിഷേധത്തെ കണ്ട സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും എം കെ മുനീര്‍ പറഞ്ഞു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ മുന്‍കൈയെടുത്ത് സര്‍ക്കുലര്‍ ലംഘിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇ പി ജയരാജനാണ് ഇതില്‍ സര്‍ക്കാരിന്റെ വിശദീകരണം നല്‍കിയത്. എല്ലാ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ലഭ്യമാക്കുന്നതിനായാണ് ചില ' ക്രമീകരണങ്ങള്‍' ഏര്‍പ്പെടുത്തിയതെന്നാണ് അദ്ദേഹം വിശദമാക്കിയത്. പിആര്‍ഡി ഇതിന് നേതൃത്വം നല്‍കുമെന്നും ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും ജയരാജന്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com