500 രൂപ മോഷ്ടിച്ചെന്ന് ആരോപണം, പതിനൊന്ന് വയസുകാരിയെ വായില്‍ തുണി തിരുകി കെട്ടിയിട്ട് മര്‍ദിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ് 

അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനൊന്ന് വയസുകാരിയെ നൃത്താധ്യാപിക മര്‍ദിച്ചതായി പരാതി
500 രൂപ മോഷ്ടിച്ചെന്ന് ആരോപണം, പതിനൊന്ന് വയസുകാരിയെ വായില്‍ തുണി തിരുകി കെട്ടിയിട്ട് മര്‍ദിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ് 

ഇടുക്കി: അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനൊന്ന് വയസുകാരിയെ നൃത്താധ്യാപിക മര്‍ദിച്ചതായി പരാതി. കുട്ടിയുടെ വായില്‍ തുണി തിരുകി കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.  ചൈല്‍ഡ് ലൈന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 കുമളിക്ക് സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മര്‍ദനത്തിന് ഇരയായത്. 5 വയസ്സ് മുതല്‍ വിദ്യാര്‍ത്ഥിനി നൃത്ത വിദ്യാലയത്തില്‍ പഠിക്കുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കഴിഞ്ഞ 7 മാസമായി അധ്യാപിക വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു പഠിപ്പിച്ച് വരികയായിരുന്നു. തിങ്കളാഴ്ച്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം. 

കുട്ടി മോഷണം നടത്തിയെങ്കില്‍, അത് തങ്ങളെ അറിയിക്കണമെന്നും കുട്ടിയെ കെട്ടിയിട്ട് സ്‌കൂള്‍ ബാഗ് പോലും അഴിക്കാതെ മര്‍ദിച്ചത് കണ്ടുവെന്നും കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. വിദ്യാര്‍ത്ഥിനി കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. കാലിലും, പുറത്തും മര്‍ദനമേറ്റ പാടുകള്‍ കാണാം. അതേ സമയം അദ്ധ്യാപിക ആരോപണം നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com