കൃത്യസമയത്ത് ക്ഷണിച്ചില്ല; സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചു; വിമാനത്താവള ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

വ്യോമയാന മന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സമ്മര്‍ദ്ദം മൂലമുള്ള ഈ ക്ഷണം സ്വീകരിക്കില്ല
കൃത്യസമയത്ത് ക്ഷണിച്ചില്ല; സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചു; വിമാനത്താവള ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് കൃത്യസമയത്ത് ക്ഷണിച്ചില്ലെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംസ്ഥാന സര്‍ക്കാര്‍ തന്നെ അപമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്  കത്തയച്ചതായി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

വ്യോമയാന മന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സമ്മര്‍ദ്ദം മൂലമുള്ള ഈ ക്ഷണം സ്വീകരിക്കില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കില്ലെന്നും കണ്ണന്താനം പറഞ്ഞു.

നേരത്തെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. ഉദ്ഘാടനത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനെയും ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തത്തിയിരുന്നു. വിമാനത്താവളത്തിന്റെ 90 ശതമാനം നിര്‍മ്മാണവും പിണറായി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയായതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിമാനത്താവളത്തിനായി നിസ്തുലമായ പങ്കുവഹിച്ച ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും ക്ഷണിക്കാത്തത് അല്‍പത്തമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രതിപക്ഷം നിലപാട് മാറ്റുമെന്ന്്ാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com