രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്, അന്വേഷിക്കാന്‍ എത്തിയ പൊലീസിനെയും വെറുതെ വിട്ടില്ല; ദുരൂഹത, ഭീതിയില്‍ നാട്ടുകാര്‍ 

തുടര്‍ച്ചയായ ദിവസങ്ങളില്‍ രാത്രികാലങ്ങളിലെ കല്ലേറു കാരണം ഒരു പ്രദേശമാകെ ഭീതിയില്‍
രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്, അന്വേഷിക്കാന്‍ എത്തിയ പൊലീസിനെയും വെറുതെ വിട്ടില്ല; ദുരൂഹത, ഭീതിയില്‍ നാട്ടുകാര്‍ 

കൊല്ലം: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാത്രികാലങ്ങളിലെ കല്ലേറു കാരണം ഒരു പ്രദേശമാകെ ഭീതിയില്‍. പരാതിയെത്തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെയും കല്ലേറുണ്ടായി. 

അഞ്ചല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും 500 മീറ്റര്‍ മാത്രം ദൂരെയുള്ള വീടുകള്‍ക്ക് നേരെയാണ് മാസങ്ങളായി കല്ലേറ് നടക്കുന്നത്. രാത്രികാലങ്ങളില്‍ ഇത് പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശത്തുള്ള നാലോളം വീടുകളില്‍ പലതവണ കല്ലേറു നടന്നിട്ടുണ്ട്. ആക്രമണത്തില്‍ വീടുകളുടെ ജനാലകളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കല്ലെറിയുന്ന സംഘത്തെ കണ്ടെത്താന്‍ പോലീസിനോ നാട്ടുകാര്‍ക്കോ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞദിവസം തുടര്‍ച്ചയായി കല്ലേറ് നടന്നതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എത്തിയ പൊലീസിനെയും ഇവര്‍ വെറുതെവിട്ടില്ല. കല്ലെറിയുന്നവരെ കണ്ടെത്താന്‍ പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം രാത്രികാല പട്രോളിങ് ആരംഭിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com