വരുമാന സര്‍ട്ടിഫിക്കറ്റ് ഇനി ഒരു വര്‍ഷത്തേക്ക് ; വില്ലേജ് ഓഫീസില്‍ നിന്നുള്ള പത്ത് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിനീട്ടി

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. ഇ-ഡിസ്ട്രിക്ട് സോഫ്റ്റ് വെയര്‍ പരിഷ്‌കരിച്ചതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായത്.
വരുമാന സര്‍ട്ടിഫിക്കറ്റ് ഇനി ഒരു വര്‍ഷത്തേക്ക് ; വില്ലേജ് ഓഫീസില്‍ നിന്നുള്ള പത്ത് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിനീട്ടി

 തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. ഇ-ഡിസ്ട്രിക്ട് സോഫ്റ്റ് വെയര്‍ പരിഷ്‌കരിച്ചതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായത്. ഇതോടെ വരുമാന സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷവും നേറ്റിവിറ്റി, ഡൊമിസെല്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആജീവനാന്തവും കാലാവധിയുണ്ടായിരിക്കുന്നതാണ്.

 തിരിച്ചറിയല്‍ രേഖകള്‍ക്ക് 10 വര്‍ഷം ആയി കാലാവധി വര്‍ധിപ്പിച്ചു. മതം, ജാതി, ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂന്ന് വര്‍ഷം കാലാവധിയാക്കിയിട്ടുണ്ട്. 

 ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് അല്ലെങ്കില്‍ ആറ് മാസം എന്ന രീതിയിലാണ് ഇതുവരെ ഈ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം. ഒരിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിന്റെ നമ്പര്‍ ഉപയോഗിച്ച് ജനസേവാ കേന്ദ്രത്തില്‍ നിന്നോ സ്വന്തം കമ്പ്യൂട്ടറില്‍ നിന്നോ പ്രിന്റെടുക്കാം. മറ്റുള്ള ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് ഇതിന്റെ ആധികാരികത വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാനും സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com