വൈരക്കല്‍ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് വൈദികന്‍ 89 ലക്ഷം തട്ടിയ കേസ്: പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തന്നെ

വൈരക്കല്‍ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം  നല്‍കി കത്തോലിക്ക പുരോഹിതന്‍  89 ലക്ഷം  രൂപ തട്ടിയ കേസില്‍  മൂന്നാഴ്ച കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുന്നു
വൈരക്കല്‍ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് വൈദികന്‍ 89 ലക്ഷം തട്ടിയ കേസ്: പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തന്നെ

കോഴിക്കോട്: വൈരക്കല്‍ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം  നല്‍കി കത്തോലിക്ക പുരോഹിതന്‍  89 ലക്ഷം  രൂപ തട്ടിയ കേസില്‍  മൂന്നാഴ്ച കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുന്നു. പ്രതിയായ പുരോഹിതനും സഹോദരനെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്  പൊലീസിന്റെ വിശദീകരണം.

മുക്കം തിരുവമ്പാടി സ്വദേശിയായ താമരശേരി രൂപതയിലെ പുരോഹിതനും സഹോദരനും ചേര്‍ന്ന് സഭാവിശ്വാസിയില്‍ നിന്ന് 89.5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 

രൂപത തലത്തില്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപെട്ടതോടെ മൂന്നാഴ്ച മുമ്പാണ് തിരുവമ്പാടി സ്വദേശി പൊലീസിനെ സമീപിച്ചത്. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയി. ജില്ലാകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടുമില്ല.

പ്രതികളുടെ അപേക്ഷയില്‍ ഹൈക്കോടതി തീര്‍പ്പു കല്‍പ്പിച്ചതിന് ശേഷം മാത്രം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് പൊലീസ് നിലപാട്. മൊബൈല്‍ ഫോണ്‍  ഉപേക്ഷിച്ചു ഒളിവില്‍ കഴിയുന്നതിനാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് കേസ് അന്വേഷിക്കുന്ന തിരുവമ്പാടി പൊലീസ് പറയുന്നത്. അതിനിടെ സഭാതലത്തില്‍പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

പുരോഹിതന്റെ തട്ടിപ്പിനെതിരെ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം ബിഷപ്പടക്കമുള്ളവരുമായി ചര്‍ച്ച നടത്തും. കണ്ണൂര്‍ ആലക്കോട് ഉദയഗിരിയിലെ വൈരക്കല്‍ നിക്ഷേപം പുറത്തെടുത്ത് വില്‍പന നടത്തുന്നതില്‍ പങ്കാളിത്തം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിയെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com