ശശികലയെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം പാലിച്ചില്ല ; എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജി 

ശശികലയുടെ അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട് 
ശശികലയെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം പാലിച്ചില്ല ; എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജി 

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയ എസ്പിക്കെതിരെ നടപടി വേണമെന്ന് സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഐജിയുടെ റിപ്പോര്‍ട്ട്. മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ്പി സുദര്‍ശനെതിരെയാണ് ഐജി വിജയ് സാഖറെ റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ എസ്പിയോട് ഡി ജി പി വിശദീകരണം ചോദിക്കും.

നവംബർ 16-ന് രാത്രി 10.30 ഓടെയാണ് ശബരിമല ദർശനത്തിന് പോകാനായി ശശികല മരക്കൂട്ടത്ത് എത്തിയത്. എന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന കാരണത്താൽ ഇവരെ പോലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന ശശികലയെ അറസ്റ്റ് ചെയ്ത് നീക്കാൻ സന്നിധാനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഐജി വിജയ് സാക്കറെ എസ്പിക്ക് നിർദ്ദേശം നൽകി.

എന്നാൽ എസ്പി ശശികലയെ അറസ്റ്റ് ചെയ്യാൻ തയാറായില്ല. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ശശികലയെ അറസ്റ്റ് ചെയ്യേണ്ടതെന്നാണ് എസ്പി നിലപാടെടുത്തത്. തർക്കം തുടർന്നതോടെ പുലർച്ചെ രണ്ടുവരെ അറസ്റ്റ് നീണ്ടു. പുലർച്ചെ വനിതാ പൊലീസുകാരെത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. 

സംഭവസ്ഥലത്ത് നിന്നും എസ്പിയും ഡിവൈഎസ്പിയും മാറി നിന്നതായും ഐജി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ശശികലയുടെ അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എസ്പി അറസ്റ്റിന് വിസമ്മതിച്ചപ്പോൾ, ശശികലെ അറസ്റ്റ് ചെയ്യാൻ മുന്നോട്ടുവന്ന പത്ത് വനിതാ പൊലീസുകാർക്ക്  ഐജിയുടെ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com