അധ്യാപകരില്ലാതെ സര്‍ക്കാര്‍ സ്‌കൂളുകള്‍; മലപ്പുറത്ത് മാത്രം 1415 ഒഴിവുകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതിയായ അധ്യാപകരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എല്‍പി, യുപി സ്‌കൂളുകളിലായി 6326 അധ്യാപകരുടെ ഒഴിവുകളാണ് നിലവിലുള്ളത്
അധ്യാപകരില്ലാതെ സര്‍ക്കാര്‍ സ്‌കൂളുകള്‍; മലപ്പുറത്ത് മാത്രം 1415 ഒഴിവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതിയായ അധ്യാപകരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എല്‍പി, യുപി സ്‌കൂളുകളിലായി 6326 അധ്യാപകരുടെ ഒഴിവുകളാണ് നിലവിലുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം ഇരു വിഭാഗങ്ങളിലുമായി 1415 അധ്യാപകരുടെ കുറവാണ് ഉള്ളത്. 

കഴിഞ്ഞ ഒക്ടോബറിലാണ് അധ്യാപകരുടെ ഒഴിവുകള്‍ നികത്തുമെന്ന് പിഎസ് സി അറിയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല. പിഎസ് സി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതനുസരിച്ച് നിയമനം  വേഗത്തിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു. 

 കെ-ടെറ്റ് യോഗ്യതയെ കുറിച്ചുള്ള കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ആണ് റാങ്ക് ലിസ്റ്റ് വൈകുന്നതെന്ന് ആക്ഷേപം ഉണ്ട്. നിലവില്‍ താത്കാലിക അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ അധ്യാപകരെ നിയമിച്ചിരിക്കുന്നത്. 

തിരുവനന്തപുരം ജില്ലയില്‍ 570, കൊല്ലം -574, പത്തനംതിട്ട 264, ആലപ്പുഴ-344, കോട്ടയം 135, ഇടുക്കി- 175, എറണാകുളം - 294, തൃശ്ശൂര്‍ - 293 , പാലക്കാട്- 538, കോഴിക്കോട്- 510, വയനാട്- 264, കണ്ണൂര്‍-313, കാസര്‍കോട്- 737 എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com