കിത്താബിനൊപ്പം; ആവിഷ്‌കാര സ്വാതന്ത്ര്യം സെലക്ടീവാകാന്‍ പാടില്ലെന്ന് ഡിവൈഎഫ്‌ഐ

കിതാബ്' നാടകത്തിനെതിരെ, കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ.
കിത്താബിനൊപ്പം; ആവിഷ്‌കാര സ്വാതന്ത്ര്യം സെലക്ടീവാകാന്‍ പാടില്ലെന്ന് ഡിവൈഎഫ്‌ഐ

ആലപ്പുഴ: 'കിതാബ്' നാടകത്തിനെതിരെ, കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ. മതമൗലികവാദ സംഘടനകള്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ എക്കാലവും എതിര്‍ത്തതാണ് ചരിത്രം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂവെന്നും ഡിവൈഎഫ്‌ഐ പപുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ്. അത് സെലക്ടീവാകാന്‍ പാടില്ല, 'കിതാബ്' നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാര്‍ഥിനികളെ നമ്മള്‍ കണ്ടു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്നു ഡിവൈഎഫ് ഐ പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com