ജയിലില്‍ കഴിഞ്ഞത് അവിശ്വാസികള്‍ മലകയറുമോയെന്ന ആശങ്കയില്‍; ഇരുമുടിക്കെട്ട് കാത്തുവച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ജയിലില്‍ കഴിഞ്ഞത് അവിശ്വാസികള്‍ മലകയറുമോയെന്ന ആശങ്കയില്‍; ഇരുമുടിക്കെട്ട് കാത്തുവച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍
ജയിലില്‍ കഴിഞ്ഞത് അവിശ്വാസികള്‍ മലകയറുമോയെന്ന ആശങ്കയില്‍; ഇരുമുടിക്കെട്ട് കാത്തുവച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തി ബിജെപി പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോവുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ടുപോവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ശബരിമല സമരത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നതില്‍ വിഷമമില്ല. ശബരിമലയില്‍ അവിശ്വാസികള്‍ കയറുമോയെന്ന ആശങ്ക മാത്രമാണ് ജയിലില്‍ കിടന്ന ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. ഈ ഇരുപത്തിരണ്ടു ദിവസവും അവിശ്വാസികള്‍ക്ക് ആചാര ലംഘനം നടത്താനായില്ല എന്നതില്‍ ആശ്വാസമുണ്ട്- സുരേന്ദ്രന്‍ പറഞ്ഞു.

നിലയ്്ക്കലില്‍ വച്ച് അറസ്റ്റിലായതു മുതല്‍ ഇരുമുടിക്കെട്ട് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ജയിലിലും അതിനു ഭംഗം വന്നിട്ടില്ല. ഇരുമുടിക്കെട്ട് ഇനി എന്തു ചെയ്യണം എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും.

ശബരിമല വിഷയം ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികള്‍ വലിയ പിന്തുണയാണ് പാര്‍ട്ടിക്കു തന്നത്. സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോവുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com