പിറവം പള്ളിക്ക് മുന്നില്‍  ബാരിക്കേഡുകള്‍ നിരത്തി പൊലീസ്; പള്ളി പിടിക്കാനെന്ന് അഭ്യൂഹം, വിശ്വാസികള്‍ തെരുവില്‍

പൊലീസ് വാഹനങ്ങള്‍ കണ്ടതോടെ ചുറ്റിലുമുള്ള വിശ്വാസികള്‍ തടിച്ചു കൂടി. നേരത്തെയുള്ള കോടതി വിധി പ്രകാരം പള്ളി പിടിച്ചെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കുന്നതിനാണ് പൊലീസ് ബാരിക്കേഡുകളുമായി എത്തിയതെന്ന
പിറവം പള്ളിക്ക് മുന്നില്‍  ബാരിക്കേഡുകള്‍ നിരത്തി പൊലീസ്; പള്ളി പിടിക്കാനെന്ന് അഭ്യൂഹം, വിശ്വാസികള്‍ തെരുവില്‍

പിറവം: പിറവം പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ട് നല്‍കാന്‍ പൊലീസ് എത്തിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് രാത്രിയില്‍ പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ തടിച്ചു കൂടി. രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി 11 ന് ഹൈകോടതി പരിഗണിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പള്ളിക്ക് സുരക്ഷ ഒരുക്കുന്നതിനായി സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡുകള്‍ നിരത്തിയത്.  

പൊലീസ് വാഹനങ്ങള്‍ കണ്ടതോടെ ചുറ്റിലുമുള്ള വിശ്വാസികള്‍ തടിച്ചു കൂടി. നേരത്തെയുള്ള കോടതി വിധി പ്രകാരം പള്ളി പിടിച്ചെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കുന്നതിനാണ് പൊലീസ് ബാരിക്കേഡുകളുമായി എത്തിയതെന്ന അഭ്യൂഹവും പരന്നു.  ഇതോടെ സ്ഥലത്തേക്ക് കൂടുതല്‍ പേരെത്തി. പിറവം സിഐ പള്ളി ഭാരവാഹികളോട് കാര്യങ്ങള്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനക്കൂട്ടം പിരിഞ്ഞു പോയത്.
 
സുപ്രിംകോടതി നടപ്പാക്കാത്തത് പള്ളിപ്രശ്‌നത്തില്‍ സര്‍ക്കാരിനുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് നേരത്തേ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com