പ്രചാരണം അടിസ്ഥാനരഹിതം; പത്തുലക്ഷത്തില്‍ താഴെയുളള വീടിന് സെസ് ഇല്ല

കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തൊഴില്‍ നൈപുണ്യ വകുപ്പ് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലേബര്‍ കമ്മീഷണര്‍
പ്രചാരണം അടിസ്ഥാനരഹിതം; പത്തുലക്ഷത്തില്‍ താഴെയുളള വീടിന് സെസ് ഇല്ല

തിരുവനന്തപുരം : കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തൊഴില്‍ നൈപുണ്യ വകുപ്പ് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍. നിര്‍മാണതൊഴിലാളി ക്ഷേനിധി സെസ് നിയമത്തിലെ 2017ലെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 100 ചതുരശ്ര മീറ്റര്‍ താഴെ വിസ്തീര്‍ണമുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് സെസ് നല്‍കേണ്ടതില്ല.   1995 നവംബര്‍ മൂന്നിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളെയും പത്ത് ലക്ഷത്തില്‍ താഴെ നിര്‍മാണ ചെലവുള്ള ഗാര്‍ഹിക കെട്ടിടങ്ങളെയും സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ് ആക്ട് പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച ഗാര്‍ഹിക വാണിജ്യ കെട്ടിടങ്ങള്‍ക്ക് ആകെ നിര്‍മാണ ചെലവിന്റെ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ ഒറ്റത്തവണ കെട്ടിടസെസ് ഈടാക്കാമെന്നിരിക്കെ സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് സെസായി ഈടാക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com