ലഹരി വില്‍പ്പനയുടെ പുതുവഴികള്‍; ആദ്യം ജോലി തേടി ബന്ധം സ്ഥാപിക്കും; വിദ്യാര്‍ഥികളെ വലയിലാക്കും

കൊച്ചിയിലും ഗോവയിലും ബെംഗളൂരുവിലും ലഹരിമരുന്ന് പാര്‍ട്ടി സംഘടിപ്പിക്കാനായിരുന്നു ഈ സംഘത്തിന്റെ ശ്രമം
ലഹരി വില്‍പ്പനയുടെ പുതുവഴികള്‍; ആദ്യം ജോലി തേടി ബന്ധം സ്ഥാപിക്കും; വിദ്യാര്‍ഥികളെ വലയിലാക്കും

തൃശൂര്‍: ക്രിസ്മസ് പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ലഹരി പാര്‍ട്ടിയ്ക്ക് ആളെ കിട്ടാന്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച സംഘം തൃശൂരില്‍ അറസ്റ്റില്‍. കൊച്ചിയിലും ഗോവയിലും ബെംഗളൂരുവിലും ലഹരിമരുന്ന് പാര്‍ട്ടി സംഘടിപ്പിക്കാനായിരുന്നു ഈ സംഘത്തിന്റെ ശ്രമം. ഇവരുടെ പക്കല്‍നിന്ന് ലഹരിമരുന്നുകളും കണ്ടെടുത്തു.

ഗുരുവായൂര്‍ സ്വദേശി ഡോണ്‍ രഞ്ജിത്തും ആലപ്പുഴ സ്വദേശി രഞ്ജിത്തുമാണ് ലഹരിമരുന്നുമായി പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎ, 21 ഗ്രാം ഹഷിഷ് ഓയില്‍, എഴുന്നൂറോളം ഗുളികകള്‍ എന്നിവ ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്തു. കൊച്ചിയാണ് ഇവരുടെ കേന്ദ്രം. വിവിധ ഹോട്ടലുകളില്‍ മുറിയെടുത്തു താമസിക്കും. യുവാക്കളെ പരിചയപ്പെടും. തുടര്‍ന്നു ജോലി അന്വേഷകരാണെന്ന വ്യാജേന യുവാക്കളുമായി ചങ്ങാത്തം സ്ഥാപിച്ചാണു ലഹരിവില്‍പന.

ഇവരുടെ കൂട്ടാളിയായ പാവറട്ടി സ്വദേശി ശ്രീരാഗിനെ നേരത്തേ എക്‌സൈസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. മാനസികാരോഗ്യ ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന ഗുളികകളാണ് ശ്രീരാഗിന്റെ പക്കല്‍നിന്ന് കണ്ടെടുത്തത്. ലോറി െ്രെഡവറാണ് ഇയാള്‍. പോണ്ടിച്ചേരിയില്‍ നിന്നാണ് ഗുളികകള്‍ വാങ്ങുന്നത്. ലഹരി മരുന്നുകള്‍ സ്ഥിരമായി വാങ്ങുന്നവരുടെ പേരും വിവരങ്ങളും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍, വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിവരമറിയിക്കാനാണ് എക്‌സൈസിന്റെ ശ്രമം. ആവശ്യമെങ്കില്‍ കൗണ്‍സലിങ്ങ് ക്രമീകരിക്കാനും ആലോചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com