വസ്തു വായ്പ ഇനി നൊടിയിടയില്‍ ; രജിസ്ട്രാര്‍ ഓഫീസുകള്‍ തേടി അലയേണ്ട ; ഗഹാന്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാകുന്നു

പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലാ​കു​ന്ന​തോ​ടെ, വാ​യ്പ​യെ​ടു​ക്കു​ന്ന ബാ​ങ്കി​ലി​രു​ന്നു ​ത​ന്നെ ഗ​ഹാ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കും
വസ്തു വായ്പ ഇനി നൊടിയിടയില്‍ ; രജിസ്ട്രാര്‍ ഓഫീസുകള്‍ തേടി അലയേണ്ട ; ഗഹാന്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാകുന്നു


തി​രു​വ​ന​ന്ത​പു​രം: ഭൂമി പണയപ്പെടുത്തി വായ്പ എടുക്കാൻ ആ​ഗ്രഹിക്കുന്നവർ ഇനി ​ഗഹാൻ രജിസ്ട്രേഷനായി സബ് രജിസ്ട്രാർ ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പു തേഞ്ഞെന്ന് പറഞ്ഞ് പരിതപിക്കേണ്ട. ​ഗഹാൻ രജിസ്ട്രേഷൻ പൂർണമായും ഓൺലൈനിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലാ​കു​ന്ന​തോ​ടെ, വാ​യ്പ​യെ​ടു​ക്കു​ന്ന ബാ​ങ്കി​ലി​രു​ന്നു​ത​ന്നെ ഗ​ഹാ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കും. 

വ​സ്​​തു പ​ണ​യ​പ്പെ​ടു​ത്തി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഗ​ഹാ​ൻ (പ​ണ​യാ​ധാ​രം) ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ലെ​ത്തി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​താ​ണ് നി​ല​വി​ലു​ള്ള രീ​തി. ഇതിനാണ് ഓൺലൈൻ സമ്പ്രദായം നടപ്പിലാകുന്നതോടെ മാറ്റം വരുന്നത്. വായ്പ എടുക്കുന്നവർക്ക് രജിസ്ട്രാർ ഓഫീസിൽ പോകാതെ, ബാങ്കിലിരുന്ന് തന്നെ ​ഗഹാൻ രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും. 

ബാ​ങ്കു​ക​ളി​ൽ ഈ​ടു​വെ​ക്കു​ന്ന വ​സ്​​തു​വിന്റെ വി​വ​രം ബാ​ങ്ക് സെ​ക്ര​ട്ട​റി​യോ, മാ​നേ​ജ​റോ ബ​ന്ധ​പ്പെ​ട്ട സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ലേ​ക്ക്​ ഓ​ൺ​ലൈ​ൻ ​വ​ഴി അറിയിച്ചാണ് ​ഗഹാൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.  മുൻകാലങ്ങളിൽ വ​സ്​​തു പ​ണ​യ​പ്പെ​ടു​ത്തി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​ക്കു​ന്ന​വ​ർ, ആ​ധാ​രം എ​ഴു​ത്തു​കാ​രെ സ​മീ​പി​ച്ച് പ​ണ​യാ​ധാ​രം എ​ഴു​തി ര​ജി​സ്​​റ്റ​ർ ചെ​യ്താ​ണ് വാ​യ്പ​യെ​ടു​ത്തി​രു​ന്ന​ത്. 

എന്നാൽ ​ഗഹാൻ രജിസ്ട്രേഷൻ വന്നതോടെ, ആധാരം എഴുത്തുകാർ ഒഴിവായി. പകരം ബാ​ങ്കി​ൽ​നി​ന്നു​ത​ന്നെ ഗ​ഹാ​ൻ ബോ​ണ്ടും ഫ​യ​ലി​ങ് ഷീ​റ്റും എ​ഴു​തി വാ​യ്പ​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കി സ​ബ്​ ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ൽ എ​ത്തി​ച്ച് ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. ഫ​യ​ലി​ങ് ഷീ​റ്റ് സ​ബ് ര​ജി​സ്ട്രാ​ർ ഒാ​ഫി​സി​ലും ഒ​റി​ജി​ന​ൽ ഗ​ഹാ​ൻ ബാ​ങ്കി​ലേ​ക്കും ന​ൽ​കി​യി​രു​ന്നു. 

ഗ​ഹാ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലാ​കു​ന്ന​തോ​ടെ സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സു​ക​ളി​ൽ ഗ​ഹാ​ൻ ര​ജിസ്ട്രേഷന്റെ വാ​ല്യം ര​ജി​സ്​​റ്റ​റും ഇ​ല്ലാ​താ​കും. ഗ​ഹാ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റ്റു​ന്ന​തിന് മുന്നോടിയായി രജിസ്ട്രേഷൻ വകുപ്പ്, സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാരുടെ ഡിജിറ്റൽ ഒപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലാ​കു​ന്ന​തോ​ടെ ഫ​യ​ലി​ങ് ഷീ​റ്റ് ഒ​ഴി​വാ​ക്കി ​ഗഹാൻ രജിസ്ട്രേഷൻ പേ​പ്പ​ർ ര​ഹി​ത​മാ​കുകയും ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com