കെട്ടിടാനുമതിക്ക് കാലതാമസം നേരിടുമെന്ന് ഇനി ആശങ്കപ്പെടേണ്ട!; പുതിയ സോഫ്ട് വെയറുമായി സര്‍ക്കാര്‍ 

തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് വേഗത്തിലാക്കാന്‍ പുതിയ സോഫ്ട് വെയറുമായി സര്‍ക്കാര്‍
കെട്ടിടാനുമതിക്ക് കാലതാമസം നേരിടുമെന്ന് ഇനി ആശങ്കപ്പെടേണ്ട!; പുതിയ സോഫ്ട് വെയറുമായി സര്‍ക്കാര്‍ 

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് വേഗത്തിലാക്കാന്‍ പുതിയ സോഫ്ട് വെയറുമായി സര്‍ക്കാര്‍.  നിലവിലെ സോഫ്ട് വെയര്‍ പെര്‍മിറ്റ് കിട്ടാന്‍ ഏറെ കാലതാമസമുണ്ടാക്കുന്നത് കണക്കിലെടുത്താണ് പുതിയ സോഫ്ട് വെയര്‍ കൊണ്ടുവരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ബിസിനസ് സൗഹൃദാന്തരീക്ഷ  നയത്തിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി ടെന്‍ഡറിലൂടെ കണ്ടെത്തിയ ഏജന്‍സി മുഖേനെ വികസിപ്പിച്ച ഐ.ബി.പി.എം സോഫ്ട് വെയര്‍ ആദ്യഘട്ടത്തില്‍ കോഴിക്കോട് ഒഴികെയുള്ള കോര്‍പറേഷനുകളിലും നഗരസഭകളിലും നടപ്പാക്കും. പിന്നീട് തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. 

പ്ലാന്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനും നഗരാസൂത്രണകാര്യാലയത്തിലേക്ക് ഓണ്‍ലൈന്‍ ആയി കൈമാറാനും പഴയ സംവിധാനത്തില്‍ സാധ്യമായിരുന്നില്ല. ഇത് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിവരുന്നതിനാല്‍ കാലതാമസം വന്നിരുന്നു.പുതിയ സോഫ്ട് വെയറില്‍ ഈ പരാതികള്‍ പരിഹരിച്ചിട്ടുണ്ട്. 

നഗരാസൂത്രണ വകുപ്പിന്റെ അനുമതി ആവശ്യമായ പ്ലാനുകള്‍ കൈമാറുന്നതിനും സജ്ജീകരണമുണ്ട്. കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ നല്‍കുന്ന പ്രാരംഭഘട്ടത്തില്‍ തന്നെ പോരായ്മകളുള്ള പ്ലാനുകള്‍ സമര്‍പ്പിച്ചവര്‍ക്ക് വിവരം അറിയാനും, ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇതിലൂടെ കഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com