ദീപ നിശാന്തിന്റെ വിധി നിര്‍ണയം റദ്ദാക്കിയിട്ടില്ല; മൂല്യനിര്‍ണയം പരിശോധിക്കുക മാത്രമാണുണ്ടായതെന്ന്  പൊതു വിദ്യാഭ്യാസ വകുപ്പ് 

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ദീപനിശാന്ത് വിധികര്‍ത്താവായിരുന്ന ഉപന്യാസ മല്‍സരത്തിന്റെ വിധി നിര്‍ണ്ണയം റദ്ദാക്കിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്
ദീപ നിശാന്തിന്റെ വിധി നിര്‍ണയം റദ്ദാക്കിയിട്ടില്ല; മൂല്യനിര്‍ണയം പരിശോധിക്കുക മാത്രമാണുണ്ടായതെന്ന്  പൊതു വിദ്യാഭ്യാസ വകുപ്പ് 

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ദീപ നിശാന്ത് വിധികര്‍ത്താവായിരുന്ന ഉപന്യാസ മല്‍സരത്തിന്റെ വിധി നിര്‍ണ്ണയം റദ്ദാക്കിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. ദീപ നിശാന്തിനെ വിധികര്‍ത്താക്കളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ഹയര്‍ അപ്പീല്‍ ജൂറി ചെയ്തത് മൂല്യനിര്‍ണ്ണയം പരിശോധിക്കുക മാത്രമാണെന്നുമാണ് ഈ വിഷയത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ള വിശദീകരണം.  

കവിതാ മേഷണത്തില്‍ ആരോപണ വിധേയയായ ദീപ നിശാന്തിനെ ജൂറിയില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ തന്നെ വിവാദമായിരുന്നു. ദീപനിശാന്ത് മൂല്യ നിര്‍ണയം നടത്തി വിധി കല്‍പ്പിച്ചതിനെതിരെ കെഎസ് യു വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദീപ നിശാന്ത് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതിയുടെ വിധി നിര്‍ണയം വീണ്ടും പരിശോധിക്കാന്‍ ഹയര്‍ അപ്പീല്‍ ജൂറി തീരുമാനിക്കുകയായിരുന്നെന്നും സമിതിയുടെ വിധി നിര്‍ണയം റദ്ദാക്കിയ അപ്പീല്‍ ജൂറി പുനര്‍ മൂല്യനിര്‍ണയം നടത്തിയെന്നുമായിരുന്നു റിപ്പോർട്ടുകൾ‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com