'വനിതാ മതില്‍ അല്ല, ഇത് വര്‍ഗ്ഗീയ മതില്‍'; ക്ഷണം ഹിന്ദു സംഘടനകള്‍ക്ക് മാത്രമെന്ന് രമേശ് ചെന്നിത്തല

 ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മതേതര മൂല്യം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ 
'വനിതാ മതില്‍ അല്ല, ഇത് വര്‍ഗ്ഗീയ മതില്‍'; ക്ഷണം ഹിന്ദു സംഘടനകള്‍ക്ക് മാത്രമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:  ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മതേതര മൂല്യം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടിയാണ് ഇത്. ഹിന്ദു സംഘടനകള്‍ക്ക് മാത്രമാണ് ഇതിലേക്ക് ക്ഷണമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം- ക്രൈസ്തവ സംഘടനകളെ ക്ഷണിച്ചിട്ടില്ല. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. 
 കേരള സമൂഹത്തില്‍ മുറിവുണ്ടാക്കാന്‍ മാത്രമേ ഈ മതില്‍ കൊണ്ട്  സാധിക്കുകയുള്ളൂ. ഓരോ ദിവസവും വനിതാ മതിലില്‍ നിന്ന് സംഘടനകള്‍ പിന്‍മാറിക്കൊണ്ടിരിക്കുകയാണ്. 

സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിപ്പിച്ച് വനിതാ മതിലില്‍ പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്തിനാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഈ നീക്കം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

വനിതാ മതിലിനായി ഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ല. അധികാര ദുര്‍വിനിയോഗമാണ് സര്‍ക്കാര്‍ നടത്തുന്നത്. വനിതാ മതിലിനായി ചിലവിടുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

മതില്‍ സംഘടിപ്പിക്കാനുള്ള പണം എവിടെ നിന്നാണ് കണ്ടെത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കേരള പുനര്‍നിര്‍മ്മാണത്തിനായുള്ള പണമാണോ നവോത്ഥാന വനിതാ മതിലിനായി ഉപയോഗിക്കാന്‍ പോകുന്നതെന്നും കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കൂടിയായ മുരളീധരന്‍ ചോദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com