ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിരിക്കുന്നു ; നിരോധനാജ്ഞ നീട്ടിയത് അതിനാലെന്ന് കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്
ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിരിക്കുന്നു ; നിരോധനാജ്ഞ നീട്ടിയത് അതിനാലെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഇടുക്കി: ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവര്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിയതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ല. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. വനിതാ മതിലിനെ കോണ്‍ഗ്രസും ബിജെപിയും ഭയപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. 

നവോത്ഥാന മതിലില്‍ പങ്കെടുക്കാത്തവര്‍ ചരിത്രത്തില്‍ വിഡ്ഡികളായി മുദ്രകുത്തപ്പെടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. നവോത്ഥാന മതിലിനെ എസ്എന്‍ഡിപി പിന്തുണക്കുന്നു. അതേസമയം ശബരിമല യുവതി പ്രവേശത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് സമുദായമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. 

കോണ്‍ഗ്രസും ബിജെപിയും നവോത്ഥാന മതിലിനെ എതിര്‍ക്കുകയാണ്. ശബരിമല യുവതീപ്രവേശനത്തിന് അരങ്ങൊരുക്കാനാണ് നവോത്ഥാന മതിലെന്നാണ് ബിജെപിയുടെ ആരോപണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com