സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; അടുത്ത വര്‍ഷം കാസര്‍കോട് വേദിയായേക്കും

പതിനായിരത്തിലേറെ കൗമാര കലാപ്രതിഭകള്‍ മാറ്റുരച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനമാവും. അടുത്തവര്‍ഷം കാസര്‍കോട് വച്ച് കലോത്സവം നടത്തുമെന്നാണ് പുറത്ത്  വരുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; അടുത്ത വര്‍ഷം കാസര്‍കോട് വേദിയായേക്കും

ആലപ്പുഴ: പതിനായിരത്തിലേറെ കൗമാര കലാപ്രതിഭകള്‍ മാറ്റുരച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനമാവും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി കലോത്സവം നടത്തില്ലെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം തിരുത്തുകയായിരുന്നു. ആഡംബരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, കലോത്സവത്തിന്റെ ദിവസങ്ങള്‍ വെട്ടിക്കുറച്ചാണ് ഇത്തവണ ആലപ്പുഴയില്‍ വേദിയൊരുക്കിയത്. 

അടുത്തവര്‍ഷം കാസര്‍കോട് വച്ച് കലോത്സവം നടത്തുമെന്നാണ് പുറത്ത്  വരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരേക്കും വന്നിട്ടില്ലെങ്കിലും കാസര്‍കോടിന് നറുക്ക് വീണാല്‍  രണ്ടാം തവണയാകും ജില്ല യുവജനോത്സവത്തിന് വേദിയാവുക. 

 വരും വര്‍ഷങ്ങളില്‍ ദിവസം കുറച്ച് വേദി കൂട്ടി കലോത്സവം സംഘടിപ്പിച്ചേക്കുമെന്ന സൂചനകള്‍ വിദ്യാഭ്യാസ മന്ത്രി നല്‍കിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.  ചെലവ് ചുരുക്കലിന്റെ ഭാഗമായി കലോത്സവത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന- സമാപന സമ്മേളനങ്ങളും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com