സൊമാലിയൻ ബോട്ടിൽ നിന്ന് നാവികസേന വൻ ആയുധശേഖരം പിടികൂടി; ബോട്ടിലുണ്ടായിരുന്നത് മെഷീൻ ഗണ്ണും എകെ 47 തോക്കുകളും 

സൊമാലിയന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് നാല് എകെ 47 തോക്കുകളും ഒരു മെഷീന്‍ ഗണ്ണും ഉൾപ്പെടെ വന്‍ ആയുധ ശേഖരം പിടികൂടി
സൊമാലിയൻ ബോട്ടിൽ നിന്ന് നാവികസേന വൻ ആയുധശേഖരം പിടികൂടി; ബോട്ടിലുണ്ടായിരുന്നത് മെഷീൻ ഗണ്ണും എകെ 47 തോക്കുകളും 

കൊച്ചി: സൊമാലിയന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് നാല് എകെ 47 തോക്കുകളും ഒരു മെഷീന്‍ ഗണ്ണും ഉൾപ്പെടെ വന്‍ ആയുധ ശേഖരം പിടികൂടി. സൊമാലിയയില്‍ നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെ ഏദന്‍ കടലിടുക്ക് മേഖലയിലാണ് ആയുധ ശേഖരം പിടികൂടിയത്.

സൊമാലിയന്‍ മേഖലകളില്‍ കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യം ഏറെയായതിനാൽ  ഇന്ത്യന്‍ നാവിക സേന നിരീക്ഷണങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിൽ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ആയുധ ശേഖരം കണ്ടെത്തിയത്. 

ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സില്‍ റെസല്യൂഷന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ നാവിക സേന  സൊമാലിയന്‍ മേഖലകളില്‍  നിരീക്ഷണം നടത്തുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട ബോട്ട് പരിശോധിച്ചപ്പോഴാണ് നാല് എകെ 47 തോക്കുകളും ഒരു മെഷീന്‍ ഗണ്ണും മറ്റ് വെടിക്കോപ്പുകളും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തിയത്. ആയുധങ്ങൾ പിടിച്ചെടുത്തശേഷം ബോട്ടിനെ യാത്രതിരിക്കാന്‍ അനുവദിച്ചെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com