ജീവിച്ചിരിക്കുന്ന മുന്‍ എംഎല്‍എയെ പരേതനാക്കി മന്ത്രി ജയരാജന്‍; നാക്ക്പിഴ തിരുത്തിയത് അവസാനം കുഞ്ഞഹമ്മദ് ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ്

പ്രസംഗത്തില്‍ അദ്ദേഹത്തിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ 'അന്തരിച്ച' എന്ന് ചേര്‍ക്കുകയായിരുന്നു
ജീവിച്ചിരിക്കുന്ന മുന്‍ എംഎല്‍എയെ പരേതനാക്കി മന്ത്രി ജയരാജന്‍; നാക്ക്പിഴ തിരുത്തിയത് അവസാനം കുഞ്ഞഹമ്മദ് ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ്


കണ്ണൂര്‍; ജീവിച്ചിരിക്കുന്നയാളെ പരേതനാക്കി മന്ത്രി ഇ.പി ജയരാജന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവേളയില്‍ നടത്തിയ പ്രസംഗത്തിലാണ് പേരാവൂര്‍ എംഎല്‍എ ആയിരുന്ന കെ.ടി. കുഞ്ഞഹമ്മദിനെ ജയരാജന്‍ പരേതനാക്കിയത്. നാക്കുപിഴ മനസിലാക്കിയ ജയരാജന്‍ കുഞ്ഞഹമ്മദ് ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. 

വിമാനത്താവളത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കര്‍മസമിതിയുടെ അന്നത്തെ സെക്രട്ടറിയായിരുന്നു കുഞ്ഞഹമ്മദ്. പ്രസംഗത്തില്‍ അദ്ദേഹത്തിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ 'അന്തരിച്ച' എന്ന് ചേര്‍ക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന എ.എന്‍. ഷംസീര്‍ എംഎല്‍എ ആണ് ജയരാജന്റെ തെറ്റ് തിരിച്ചറിഞ്ഞത്. ഉടന്‍ തെറ്റ് വ്യക്തമാക്കിക്കൊണ്ട് കുറിപ്പ് നല്‍കി. ഇതോടെ കുഞ്ഞഹമ്മദ് ജീവിച്ചിരിപ്പുണ്ടെന്ന് പ്രസംഗത്തിന്റെ അവസാനം പറഞ്ഞ് ജയരാജന്‍ തെറ്റുതിരുത്തി.

എന്നാല്‍ പരിപാടിയില്‍ ക്ഷണിക്കാത്തതിനേക്കാള്‍ പരിഭവം പരേതനാക്കിയതില്‍ ഉണ്ടെന്നാണ് മുന്‍ എംഎല്‍എ പറയുന്നത്. മന്ത്രി ജയരാജന് വിമാനത്താവള നിര്‍മാണവുമായി ഒരു ബന്ധവുമില്ലെന്നും അതിന്റെ ചരിത്രത്തെക്കുറിച്ച് അറിയില്ലെന്നും കുഞ്ഞഹമ്മദ് പറഞ്ഞു. വിമാനത്താവളത്തിന്റെ കര്‍മസമിതി കണ്‍വീനറും മുന്‍ എംഎല്‍എയുമായ കെ.ടി.കുഞ്ഞഹമ്മദിനെ ഉദ്ഘാടന പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com