സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അണിനിരത്തി വനിത മതില്‍ ശക്തിപ്പെടുത്താന്‍ നീക്കം; കുട്ടികളെ എത്തിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നിര്‍ദേശം

ജനുവരി ഒന്നിന് നടക്കുന്ന പരിപാടി വിജയകരമാക്കാനാണ് ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അണിനിരത്തി വനിത മതില്‍ ശക്തിപ്പെടുത്താന്‍ നീക്കം; കുട്ടികളെ എത്തിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം; സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിത മതിലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ നീക്കം. ജനുവരി ഒന്നിന് നടക്കുന്ന പരിപാടി വിജയകരമാക്കാനാണ് ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ വഴിയാണ് വിദ്യാര്‍ത്ഥികളെ എത്തിക്കുക. മന്ത്രി ബാലനാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

പാലക്കാട് ജില്ലാതല സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷനാണ് മന്ത്രി എ.കെ. ബാലന്‍. വനിത മതിലിന്റെ മുന്നൊരുക്ക യോഗങ്ങളിലാണ് പരിപാടി വിജയകരമാക്കാനുള്ള നിര്‍ദേശങ്ങള്‍ എത്തിയത്. വനിത മതിലിന്റെ നടത്തിപ്പ് സംഘടനകളെ ഏല്‍പ്പിക്കുന്നത് ലക്ഷ്യത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്നും അതിനാലാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും ബാലന്‍ വ്യക്തമാക്കി. 

അതേ സമയം കൂടുതല്‍ പേരെ വനിത മതിലില്‍ അണിചേര്‍ത്ത് പരിപാടിയെ വിജയകരമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വനിത മതിലില്‍ അണി ചേരണമെന്ന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താനാണ് നീക്കം. ഇതിനൊപ്പം സിനിമ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവരെയും ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവരേയും മതിലില്‍ അണിചേര്‍ക്കാനും നിര്‍ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com