ഹര്‍ത്താല്‍: കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു

കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു
ഹര്‍ത്താല്‍: കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നാണ് സര്‍വകലാശാല തീരുമാനം. 

എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയതായി അക്കാദമിക് ഡീന്‍ ഡോ. ജെ ശ്രീകുമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com