തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ തുടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th December 2018 07:02 AM |
Last Updated: 11th December 2018 07:02 AM | A+A A- |

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
കഴിഞ്ഞദിവസം ബിജെപി, മഹിളാമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേർക്കാണ് പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകപ്രയോഗവും നടത്തിയത്. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.