+591ല്‍ തുടങ്ങുന്ന നമ്പറില്‍ നിന്നുളള ഫോണ്‍വിളികളില്‍ ജാഗ്രത; പണം നഷ്ടപ്പെടാമെന്ന് പൊലീസ് മുന്നറിയിപ്പ് 

അജ്ഞാത നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാമെന്ന മുന്നറിയിപ്പുമായി പൊലീസ്.
+591ല്‍ തുടങ്ങുന്ന നമ്പറില്‍ നിന്നുളള ഫോണ്‍വിളികളില്‍ ജാഗ്രത; പണം നഷ്ടപ്പെടാമെന്ന് പൊലീസ് മുന്നറിയിപ്പ് 

കൊച്ചി: അജ്ഞാത നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാമെന്ന മുന്നറിയിപ്പുമായി പൊലീസ്. +591 ല്‍ തുടങ്ങുന്ന ഫോണ്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാമെന്ന ജാഗ്രതാനിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ സൈബര്‍ സെല്ലിന് ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി.

+591 എന്ന മൂന്നക്കത്തില്‍ തുടങ്ങുന്ന ഫോണ്‍ നമ്പര്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നി്ന്നുളളതാണ്. ഇത്തരത്തില്‍ ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന ഫോണ്‍ കോളുകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറയുന്നു. ഇത്തരം ഫോണ്‍ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കാന്‍ ഒരു കാരണവശാലും ശ്രമിക്കരുതെന്നും പൊലീസ് മു്ന്നറിയിപ്പ് നല്‍കുന്നു.

അടുത്ത ദിവസങ്ങളില്‍ തങ്ങളുടെ ഫോണ്‍ നമ്പറിന്റെ അക്കങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 12 ആയി വര്‍ധിക്കുമെന്ന് പറഞ്ഞാണ് ഇത്തരത്തിലുളള കോളുകള്‍ വരുന്നത്. തുടര്‍ന്ന് ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്നിവ അങ്ങേതലയ്ക്കല്‍ നിന്ന് വിളിക്കുന്നയാള്‍ ചോദിച്ച് മനസിലാക്കാന്‍ ശ്രമിക്കും. ഈ ചതിക്കുഴിയില്‍ വീണാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഒരു കാരണവശാലും ആധാര്‍ നമ്പറും, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആരുമായും പങ്കുവെയ്ക്കരുത്. ഇത്തരത്തില്‍ കബളിപ്പിക്കലിന് ഇരയായാല്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com