മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്; പിന്തുണയുമായി എസ് പി, ബി എസ് പി പാര്‍ട്ടികള്‍

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ് -പിന്തുണയുമായി എസ് പി, ബി എസ് പി പാര്‍ട്ടികള്‍
മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്; പിന്തുണയുമായി എസ് പി, ബി എസ് പി പാര്‍ട്ടികള്‍


ഭോപ്പാല്‍: മധ്യപ്രദേശില്‍ അവസാനഘട്ടം വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസ് കേവല ഭൂരപക്ഷത്തിലേക്ക്. 115 എന്ന മാന്ത്രിസംഖ്യയി മറികടക്കാന്‍ ഇനി രണ്ടു സീറ്റുകള്‍ മാത്രംവേണ്ട കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിഎസ്പിയുടെയോ ഏതെങ്കിലും സ്വതന്ത്രരുടെയോ പിന്തുണ കൂടി വേണ്ടിവരുമെന്നാണ് കണക്കാകുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ രംഗത്തെത്തി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമഫലത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് കോണ്‍ഗ്രസിന് ഏറെ ആശ്വാസം പകരുന്നുണ്ട്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ രാജ്യത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം മുന്നേറിയത്. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ നിര്‍ണായ ശക്തിയായ ബിഎസ്പി മറ്റു കക്ഷികളും മാറി. 

ഇരു പാര്‍ട്ടികളും പല സമയത്തും വിജയിച്ചു എന്ന് തോന്നിപ്പിച്ച ശേഷമാണ് ഫലം മാറിമറിഞ്ഞത്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു എന്നത് കൊണ്ടുതന്നെ നിലവിലെ ഫലത്തെ ആശങ്കയോടുകൂടിയാണ് ഇരു ക്യാമ്പുകളും നോക്കിക്കാണുന്നത്. ബി.എസ്.പി നാല് സീറ്റിലും മറ്റുള്ളവര്‍ ആറ് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com