ശബരിമലയില്‍ നിരോധനാജ്ഞ തുടരും; 16 വരെ നീട്ടി ജില്ലാ കലക്ടര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th December 2018 07:39 PM |
Last Updated: 12th December 2018 07:39 PM | A+A A- |

ശബരിമല: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സന്നിധാനം മുതല്‍ ഇലവുങ്കല്‍ വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ നാലുദിവസം കൂടി നീട്ടി 16 വരെയാക്കിയതായി കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.ക്രമസമാധാനം നിലനിര്‍ത്താന്‍ മുന്‍കരുതലായി നിരോധനാജ്ഞയുടെ തല്‍സ്ഥിതി തുടരണമെന്നു സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ട് നല്‍കി. നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 6 പ്രതിഷേധക്കാരെ നിലയ്ക്കലില്‍ അറസ്റ്റ് ചെയ്തതായി എഡിഎമ്മും റിപ്പോര്‍ട്ട് നല്‍കി.ഇതിന്റെ അടിസ്ഥാനത്തിലാണ് 16ന് അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ വീണ്ടും നീട്ടിയത്.