അപര്‍ണ ശിവകാമിയുടെ വീടാക്രമിച്ചതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ്; പ്രതിപ്പട്ടികയില്‍ അപര്‍ണയും, വിമര്‍ശനം 

അപര്‍ണ ശിവകാമിയുടെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്
അപര്‍ണ ശിവകാമിയുടെ വീടാക്രമിച്ചതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ്; പ്രതിപ്പട്ടികയില്‍ അപര്‍ണയും, വിമര്‍ശനം 

കോഴിക്കോട്: അപര്‍ണ ശിവകാമിയുടെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് അപര്‍ണയുടെ കോഴിക്കോട്ടെ വീടിനു നേരെ ആക്രമണമുണ്ടായത്. ഇതില്‍ പ്രതിഷേധമറിയിക്കാനായി കോഴിക്കോട്ട് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്ത ഒന്‍പതു പേരെ പ്രതിയാക്കിക്കൊണ്ടാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്. ആക്രമണം നേരിട്ട അപര്‍ണയും കേസില്‍ പ്രതിയാണ്.

നവംബര്‍ 22 പുലര്‍ച്ചെയാണ് അപര്‍ണയുടെ വീടിനു നേരെ ആക്രമണമുണ്ടാകുന്നത്. കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ പൊട്ടുകയും അപര്‍ണയുടെ മകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നവംബര്‍ 23നാണ് ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചത്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നിന്നുമാരംഭിച്ച് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലേക്ക് ജാഥ നടത്തുകയും കൂടിയിരുന്ന് പ്രതിഷേധമറിയിക്കുകയുമായിരുന്നു സംഘം.

വീടിനെതിരെ ആക്രമണമുണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലീസ് പ്രതികളെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പ്രതിഷേധം നടത്തിയെന്ന കുറ്റത്തിന് അപര്‍ണയെയടക്കം പ്രതിചേര്‍ത്ത് കേസെടുത്ത നടപടിക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയെന്ന കാരണത്തിനാണ് കോഴിക്കോട് പൊലീസ് കേസെടുത്തിട്ടുള്ളതെന്നാണ് അറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com